റിച്ചാർഡ് ജി. വിൽക്കിൻസൺ

Richard G. Wilkinson
റിച്ചാർഡ് ജി. വിൽക്കിൻസൺ, സെപ്റ്റംബർ 2018
കലാലയംLondon School of Economics
University of Pennsylvania
University of Nottingham
അറിയപ്പെടുന്നത്The Spirit Level
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംSocial epidemiology
Economic inequality
സ്ഥാപനങ്ങൾUniversity of Nottingham
University College London
University of York
University of Sussex

റിച്ചാർഡ് ജി. വിൽക്കിൻസൺ (റിച്ചാർഡ് ജെറാൾഡ് വിൽക്കിൻസൺ ജ.1943) സാമൂഹ്യ അസമത്വവും ആരോഗ്യാവസ്ഥയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠനം നടത്തുന്ന ബ്രിട്ടീഷ് ഗവേഷകനാണ്. നോട്ടിംഗ്‌ഹാം സർവ്വകലാശാലയിൽ സോഷ്യൽ എപിഡെമിയോളജി വിഭാഗത്തിൽ എമിറേറ്റസ് പ്രൊഫസറായിരിക്കേ 2008ൽ വിരമിച്ചു. ഇപ്പോൾ ലണ്ടൻ യൂണിവേർസിറ്റി കോളെജിൽ ഓണററി പ്രൊഫസറായും യോർക്ക് യൂണിവേർസിറ്റിയിൽ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു വരുന്നു.

2009ൽ പ്രസിദ്ധികരിച്ച The Spirit Level എന്ന പുസ്തകമാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. ഇത് കാറ്റ് പിക്കറ്റ് എന്ന മറ്റൊരു ഗവേഷകനുമായി ചേർന്ന് രചിച്ച കൃതിയാണ്. സാമ്പത്തിക അസമത്വം എങ്ങനെ സാമൂഹ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നാണ് ഇത് ചർച്ച ചെയ്യുന്നത്.

ലയ്‌ടൺ പാർക്ക് സ്ക്കൂൾ, ലണ്ടൺ സ്ക്കൂൾ ഓഫ് എക്കണോമിക്സ്, പെൻസിൽവാനിയ യൂണിവേസിറ്റി, നോട്ടിംഗ്‌ഹാം യൂണിവേർസിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി."Socio-economic factors in mortality differentials" എന്നതായിരുന്നു ഗവേഷണ വിഷയം.[1][2][3]

Poverty and Progress എന്ന ആദ്യകൃതി 1973ൽ പ്രസിദ്ധീകരിച്ചു. നോട്ടിങ്‌ഹാം യൂണിവേർസിറ്റിയിലെ കമ്യൂണിറ്റി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ സാമൂഹ്യാവസ്ഥയും ആരോഗ്യനിലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിശദമായ കമ്പ്യൂട്ടർ വിശകലനം ഇദ്ദേഹം നടത്തിയിരുന്നു.[4]

1976 ഡിസംബർ 16ന് 'Dear David Ennals'[4] എന്ന കൃതി പുറത്തുവന്നു. ഡേവിഡ് എന്നൽസ് ആ സമയത്ത് സാമൂഹ്യ സേവനങ്ങൾക്കു വേണ്ടിയുള്ള സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. 2001ൽ സസക്സ് സർവ്വകലാശാലയിലെ സീനിയർ റിസർച്ച് ഫെല്ലോ ആയി.[5]

2008ൽ നോട്ടിങ്‌ഹാം സർവ്വകലാശാലയിൽ സോഷ്യൽ എപ്പിഡെമിയോളജി പ്രൊഫസറായിരിക്കേ ജോലിയിൽ നിന്നും വിരമിച്ചു. 2009ൽ കാറ്റ് പിക്കറ്റുമായി ചേർന്ന് കൂടുതൽ മെച്ചപ്പെട്ട സാമ്പത്തിക സമതുലിതാവസ്ഥക്കു വേണ്ടി പ്രവർത്തിക്കുന്നതിനും അതിന്റെ ഗുണങ്ങൾ പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള Equality Trust രൂപീകരിച്ചു.[6]

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

പുസ്തകങ്ങൾ

[തിരുത്തുക]
  • Poverty and progress: an ecological model of economic development. Methuen, 1973. ISBN 0416086608 ISBN 0416776000
  • Class and health : research and longitudinal data, edited by Richard G. Wilkinson for the Economic and Social Research Council. Tavistock, 1986. ISBN 0422603600
  • Income and health Archived 2011-09-28 at the Wayback Machine., Allison Quick and Richard G. Wilkinson. Socialist Health Association, 1991. ISBN 0900687177
  • Health and social organization : towards a health policy for the twenty-first century, edited by David Blane, Eric Brunner and Richard G. Wilkinson. Routledge, 1996.ISBN 0415130700
  • Unfair shares: the effects of widening income differences on the welfare of the young. Dr Barnado’s, 1995. ISBN 0902046160
  • Unhealthy Societies: The Affliction of Inequality. London: Routledge, 1996. ISBN 0415092345 ISBN 0415092353 (pbk.)
  • The society and population health reader, edited by Ichiro Kawachi, Bruce P. Kennedy and Richard G. Wilkinson. V.1, Income inequality and health. New York : New Press, 1999. ISBN 1565845269
  • Mind the gap: hierarchies, health and human evolution. Weidenfeld & Nicolson, 2000. (Darwinism today series) ISBN 0297646486 and Yale ISBN 9780300089530
  • The Impact of Inequality: How to Make Sick Societies Healthier. New York: The New Press, 2005. UK: Routledge ISBN 9780415372688 ISBN 9780415372695 (pbk)
  • Social determinants of health, edited by Michael Marmot and Richard G. Wilkinson. 2nd ed. Oxford University Press, 2006. ISBN 9780198565895 Previous edition: 1999.
  • The Spirit Level: Why More Equal Societies Almost Always Do Better (with K. Pickett). Allen Lane, 2009. ISBN 9781846140396
  • Health and inequality major themes in health and social welfare, edited by Kate E. Pickett and Richard G. Wilkinson. Routledge, 2009. Four volumes, ISBN 9780415443135 (for set) Contents: v. 1. Health inequalities : the evidence—v. 2. Health inequalities : causes and pathways—v. 3. Health inequalities : interventions and evaluations—v. 4. The political, social and biological ecology of health.

പ്രബന്ധങ്ങൾ

[തിരുത്തുക]

Further journal articles listed and some downloadable at Scientific Commons Archived 2012-02-16 at the Wayback Machine. (paperback)]. Some further titles are listed here [2]

മറ്റുള്ളവ

[തിരുത്തുക]

Appearance in 2011 documentary, *"Zeitgeist: Moving Forward"

അവലംബം

[തിരുത്തുക]
  1. Reading Technical College is now part of Thames Valley University.
  2. Dustjacket of his book Poverty and Progress (1973) gives a brief career summary.
  3. Thesis is listed in the catalogue of the library of the University of Nottingham
  4. 4.0 4.1 Wilkinson, Richard (16 December 1976), "Dear David Ennals", New Society, archived from the original on 2008-07-05, retrieved 2011-12-11
  5. [1] Mind the Gap Yale University Review
  6. Equality Trust, History Archived 2010-07-27 at the Wayback Machine.

പുറംകണ്ണികൾ

[തിരുത്തുക]