റീപ്രൊഡക്റ്റീവ് സർജറി | |
---|---|
Specialty | Reproductive medicine |
Occupation | |
---|---|
Names |
|
Occupation type | Specialty |
Activity sectors | Medicine, Surgery |
Description | |
Education required |
|
Fields of employment | Hospitals, Clinics |
റീപ്രൊഡക്റ്റീവ് മെഡിസിൻ മേഖലയിൽ ശസ്‌ത്രക്രിയ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര ഉപശാഖയാണ് റീപ്രൊഡക്റ്റീവ് സർജറി. ഗർഭനിരോധനത്തിനായും (ഉദാ: വാസക്ടമിയിൽ) അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജിയിലും റീപ്രൊഡക്റ്റീവ് സർജറി ധാരാളമായി ഉപയോഗിക്കുന്നു.
റീപ്രൊഡക്റ്റീവ് സർജറിയിൽ വൈദഗ്ദ്ധ്യം നേടിയ ഒരു ഒബ്സ്റ്റട്രിക്ക്സ് ആൻഡ് ഗൈനക്കോളജി വിദഗ്ദൻ അല്ലെങ്കിൽ യൂറോളജിസ്റ്റാണ് റീപ്രൊഡക്റ്റീവ് സർജറി വിദഗ്ധൻ എന്ന് അറിയപ്പെടുന്നത്. [1]
അസിസ്റ്റഡ് റീ പ്രൊഡക്റ്റീവ് സാങ്കേതികവിദ്യയിൽ, റീപ്രൊഡക്റ്റീവ് സർജറി ഫാലോപ്യൻ ട്യൂബ് തടസ്സം, വാസ് ഡിഫറൻസ് തടസ്സം എന്നിവ ചികിത്സിക്കാൻ, അല്ലെങ്കിൽ റിവേഴ്സ് വാസക്ടമി വഴി വാസക്ടമി റിവേഴ്സ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന.
ശുക്ല ശേഖരണത്തിനുള്ള ഒരു ബദൽ മാർഗമാണ് ശസ്ത്രക്രിയയിലൂടെയുള്ള ബീജം വീണ്ടെടുക്കൽ ആയ സർജിക്കൽ സ്പേം റിട്രീവൽ, മറ്റ് മാർഗങ്ങൾ സാധ്യമല്ലാത്തിടത്ത്, ഉദാഹരണത്തിന് മരണാനന്തര ബീജം വീണ്ടെടുക്കൽ പോലെയുള്ള അവസരങ്ങളിൽ ചെയ്യുന്നു.
അസിസ്റ്റഡ് റിപ്രൊഡക്റ്റീവ് ടെക്നോളജി (ART) യുടെ മൊത്തത്തിലുള്ള ഉപയോഗത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, ഫാലോപ്യൻ ട്യൂബുകളിലും അണ്ഡാശയങ്ങളിലും ശസ്ത്രക്രിയകൾ കുറഞ്ഞു. സ്ത്രീകളിലെ റീപ്രൊഡക്റ്റീവ് സർജറി, ശസ്ത്രക്രിയ പ്രധാന ചികിത്സയായുള്ള ട്യൂബൽ ഇൻഫെർട്ടിലിറ്റിയിൽ ഒഴികെ, മരുന്ന് പോലുള്ള മറ്റ് എആർടി രീതികളോട് പൂരകമാണ്. [2]