ഇസ്ലാമിക വൈദ്യ ശാസ്ത്ര മേഖലയിലും സാമൂഹ്യ പ്രവർത്തകയുമായിരുന്ന അറിയപ്പെട്ട വനിതയായിരുന്നു റുഫൈദ അൽ-അസ് ലമിയ. (also transliterated Rufaida Al-Aslamiya)(അറബി: رفيدة الأسلمية).[1]
മദീനയിൽ നിന്നും ആദ്യമായി ഇസ്ലാം മതം സ്വീകരിച്ച വ്യക്തികളിലൊരാളായിരുന്നു അൽ-അസ്ലമിയ.ഖസ്റജ് ഗോത്രത്തിലെ ബാ വംശത്തിലാണ് റുഫൈദ ജനിച്ചത്. പ്രവാചകനെ മദീനയിലേക്ക് സ്വാഗതം ചെയ്ത അൻസാറുകളിൽ പ്രശസ്തയായിരുന്നു റുഫൈദ.[2]
വളരെ മികച്ച സംഘാടകയും ദയാലുവും സഹാനുഭൂതിയുമൊക്കെയുള്ളവളായിരുന്നു അവർ.ഒരു സാമൂഹ്യ പ്രവർത്തകയുമായിരുന്ന അവർ സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുകയും രോഗബാധിതരെ സഹായിക്കാനും മുന്നോട്ട് വന്നിരുന്നു.ഇതിന് പുറമെ അവർ കുട്ടികളെയും അനാഥരെയും ശാരീരിക അവശത നേരിട്ടവരെയും സഹായിച്ചിരുന്നു.[3]
വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കുടുംബത്തിൽ തന്നെയായിരുന്നു റുഫൈദയുടെ ജനനം.പിതാവ് സാദ് അൽ അസ്ലമി ഒരു വൈദ്യനും മാർഗ്ഗദർശിയുമായിരുന്നു.യുദ്ധ സമയങ്ങളിൽ ഒരു ടെൻറ് കെട്ടി ഈ ടെൻറിനുള്ളിൽ കാഷ്വാലിറ്റിയായി റുഫൈദയുടെ ആശുപത്രി പ്രവർത്തിപ്പിച്ചിരുന്നു.[1][3][4]