റൂപർട്ട് ഉൾക്കടൽ കാനഡയിലെ ജെയിംസ് ഉൾക്കടലിൻറെ തെക്ക്-കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ ഉൾക്കടലാണ്. തീരം ക്യൂബെക് പ്രവിശ്യയുടെ ഭാഗമാണെങ്കിലും, ഉൾക്കടലിന്റെ ജലഭാഗം നുനാവട്ട് ടെറിട്ടറിയുടെ അധികാരപരിധിയിലാണ്.[1]
ഈ ഉൾക്കടലിന് 16 കിലോമീറ്റർ വീതിയും 32 കിലോമീറ്റർ നീളവുമുണ്ട്. ജെയിംസ് ഉൾക്കടലിൻറെ ഏറ്റവും വലിയ ശാഖയാണിത്. റൂപർട്ട്, നോട്ടാവേ, ബ്രോഡ്ബാക്ക് നദികൾ ഈ ഉൾക്കടലിലേക്ക് പതിക്കുന്നു.[2] ഉൾക്കടലിന്റെ കിഴക്കൻ തീരത്താണ് വസ്കഗാനിഷ് എന്ന ക്രീ ഗ്രാമം സ്ഥിതിചെയ്യുന്നത്.