റെയ്മണ്ട് ബ്രൗൺ

റെയ്മണ്ട് എഡ്വേർഡ് ബ്രൌൺ
ജനനം1928
മരണം1998
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
മറ്റ് പേരുകൾറെയ്മണ്ട് ബ്രൌൺ
അറിയപ്പെടുന്നത്ബൈബിൾ പഠനം

റെയ്മണ്ട് എഡ്വേർഡ് ബ്രൌൺ (1928 1998): വിമർശനാത്മകവും ചരിത്രപരവുമായ രീതിയിലുള്ള ബൈബിൾ പഠനത്തിന് അമേരിക്കയിൽ തുടക്കം കുറിച്ച ആദ്യത്തെ കത്തോലിക്കാ പണ്ഡിതനാണ് ഇദ്ദേഹം.[1] അമേരിക്കൻ ഐക്യനാടുകളിൽ ഉദാരവേദശാസ്ത്ര പഠനത്തിന്റെ തറവാടായി പരിഗണിക്കുന്ന ന്യൂയോർക്കിലെ യൂണിയൻ തിയോളജിക്കൽ സെമിനാരിയിലെ അദ്ധ്യാപകനായി 29 വർഷം റെയ്മണ്ട് ബ്രൌൺ സേവനം അനുഷ്ടിച്ചിട്ടുണ്ട്.[2] ഉദാരവേദശാസ്ത്രപരമായ 25 പുസ്തകങ്ങൾ താൻ രചിച്ചിട്ടുണ്ട്.

പുസ്തകങ്ങളും വിവാദങ്ങളും

[തിരുത്തുക]

വിശ്വാസത്തിന്റേയും, ബൈബിൾ ഗ്രന്ഥങ്ങളുടെ ചരിത്രപരമായ കൃത്യതയുടേയും വിഷയത്തിൽ കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാടുമായി ഒത്തുപോകാത്ത നിഗമനങ്ങൾ അടങ്ങിയതിനാൽ ബ്രൗണിന്റെ രചനകൾ വിവാദപരമായി. യഥാസ്ഥിതികരായ കത്തോലിക്കർ ഇദ്ദേഹത്തിന്റെ നിലപാടുകളെ എതിർത്തിരുന്നു.[3][4]

  • ബൈബിളിന്റെ ദൈവശ്വാസീയത (പരിശുദ്ധാത്മ പ്രേരണയാൽ മനുഷ്യർ എഴുതിയത് എന്ന വിശ്വാസം) അദ്ദേഹം അംഗീകരിച്ചിരുന്നില്ല എന്ന് അവർ ആരോപിച്ചു.[3]
  • യേശുക്രിസ്തുവിന്റെ കന്യാജനനത്തിന്റെ ചരിത്രപരമായ അടിസ്ഥാനത്തെ അദ്ദേഹം ചോദ്യം ചെയ്തു.

യേശുക്രിസ്തുവിന്റെ ദൈവത്വത്തെ പുതിയനിയമത്തിൽ നിന്നും തെളിയിക്കുവാൻ സാധ്യമല്ലെന്നും ആദിമസഭ യേശുവിനെ ദൈവമായി പരിഗണിച്ചിരിക്കാൻ സാധ്യതയില്ലെന്നും ത്രിത്വ സങ്കല്പം പിന്നീട് സഭയിൽ കടന്നു കയറിയാവാമെന്നും 1965 ൽ പുറത്തിറക്കിയ 'പുതിയനിയമം യേശുവിനെ ദൈവം എന്ന് വിളിക്കുന്നുവോ?' [5] എന്ന പുസ്തകത്തിൽ ബ്രൌൺ എഴുതി. എന്നാൽ 30 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ മറ്റൊരു രചനയിൽ ഈ പ്രസ്താവന തിരുത്തിയ അദ്ദേഹം യേശുവിനെ ദൈവം എന്ന് കൃത്യമായി വിളിക്കുന്ന മൂന്ന് വാക്യങ്ങളും അത്തരത്തിൽ വിശേഷിപ്പിക്കുന്ന മറ്റ് അഞ്ചു വാക്യങ്ങളെങ്കിലും ഉണ്ടെന്ന് രേഖപ്പെടുത്തി.[6] [7]

• കത്തോലിക്കാ സഭയുടെ കന്യാമറിയയോടുള്ള ഭക്തി കൃത്യമമായി കടന്നുകൂടിയതാണെന്ന ബ്രൗണിന്റെ വാദം യഥാസ്ഥിതിക കത്തോലിക്കരുടെ എതിർപ്പിന് കാരണമായി.

പ്രധാന കൃതികൾ

[തിരുത്തുക]

• The Sensus Plenior of Sacred Scripture, Baltimore: St. Mary's University, 1955. This was his dissertation in partial fulfillment of his Doctor of Sacred Theology. Lunde notes that Brown has done much to define the term sensus plenior and that he has had an enormous influence on the debate concerning the term.[24] • New Testament Essays, 1965. • "The Gospel According to John", in Anchor Bible, 1966 and 1970 • Peter in the New Testament (coauthor), 1973. • Mary and the New Testament (coeditor), 1978. • The Community of the Beloved Disciple, New York: Paulist Press, 1979 • The Critical Meaning of the Bible, New York: Paulist Press, 1981 • New Jerome Biblical Commentary (coeditor), 1990 • Responses to 101 Questions on the Bible, New York: Paulist Press, 1991, ISBN 0-8091-4251-1 • Death of the Messiah, 1994. • An Introduction to New Testament Christology, 1994. Preview • An Introduction to the New Testament, 1997 Description and reviews in Library Journal, First Things, and Faith and Mission. • Birth of the Messiah 1998, with a reappraisal of the infancy gospels.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

Raymond Brown's form-critical approach to the Virginal Conception of Jesus

അവലംബം

[തിരുത്തുക]
  1. Raymond Edward Brown." Encyclopædia Britannica. 2009. Encyclopædia Britannica Online. 23 Dec. 2009
  2. Felix Corley, "Obituary: The Rev Raymond E. Brown", The Independent, London, 19 August 1998
  3. 3.0 3.1 A WAYWARD TURN IN BIBLICAL THEORY - Msgr. George A. Kelly - Catholic Dossier - Jan/Feb 2000
  4. The Nativity: History and Legend, London, Penguin, 2006, p21 : in this book Geza Vermes has described Brown as "the primary example of the position of having your cake and eating it'."
  5. Does the New Testament call Jesus God?" in Theological Studies, 26, (1965) p. 545-73
  6. An Introduction to New Testament Christology, p. 189
  7. It takes a while, hundreds of years, before this son of God becomes the one "begotten" and only God of Christianity by the power struggles and democratic votes of the early Church. See: Voting About God in Early Church Councils by Ramsay MacMullen, Yale University Press, 2006