റെവാഞ്ച് | |
---|---|
സംവിധാനം | ഗട്ട്സ് സ്പെൽമെൻ |
നിർമ്മാണം | Prisma Film |
രചന | ഗട്ട്സ് സ്പെൽമെൻ |
അഭിനേതാക്കൾ | Johannes Krisch Irina Potapenko Ursula Strauss Hanno Pöschl |
ഛായാഗ്രഹണം | Martin Gschlacht |
ചിത്രസംയോജനം | Karina Ressler |
വിതരണം | Filmladen |
റിലീസിങ് തീയതി | 16 മേയ് 2008 |
രാജ്യം | ഓസ്ട്രിയ |
ഭാഷ | ജർമ്മൻ റഷ്യൻ |
സമയദൈർഘ്യം | 121 മിനിറ്റ് |
ഗട്ട്സ് സ്പെൽമെൻ സംവിധാനവും, രചനയും നിർവഹിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു ഓസ്ട്രിയൻ ചലച്ചിത്രമാണ് റെവാഞ്ച് (Revanche).[1] 2008-ലെ ബെർലിൻ അന്താരാഷ്ട്രചലച്ചിത്രമേളയിൽ ആദ്യമായി പ്രദർശിപ്പിച്ച ചിത്രം നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹമായി.[2] 2009-ലെ ഏറ്റവും മികച്ച വിദേശചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരത്തിന് ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു.[3]
അലക്സ് അടുത്തിടെ ജയിൽമോചിതനായ ഒരുവനാണ്. നഗരത്തിലെ ഒരു വേശ്യാലയത്തിൽ അയാൾ ജോലിനോക്കുന്നു. അവിടെയുള്ള ടമാര എന്ന ഉക്രേനിയൻ യുവതിയുമായി അയാൾ പ്രണയത്തിലാകുന്നു. അവിടെനിന്ന് രക്ഷപ്പെടുവാനും പുതിയൊരു ജീവിതം തുടങ്ങുവാനായി അവരിരുവരും തീരുമാനിക്കുന്നു. പണത്തിനായി ഒരു ബാങ്ക് കവർച്ച ചെയ്യുവാൻ അവർ പദ്ധതിയിടുന്നു. കവർച്ചക്കു ശേഷം രക്ഷപ്പെടുന്നതിനിടെ അബദ്ധത്തിൽ റോബർട്ട് എന്ന പോലീസുകാരന്റെ വെടിയേറ്റ് ടമാര മരണമടയുന്നു. ടമാരയേയും വാഹനവും കാട്ടിലുപേക്ഷിച്ച് രക്ഷപ്പെടുന്ന അലക്സ് തന്റെ മുത്തച്ചനൊപ്പം കൂടുന്നു. റോബർട്ട് അയൽക്കാരനാണെന്ന് തിരിച്ചറിഞ്ഞ അലക്സ് പ്രഭാത സവാരിക്കിടയിൽ അയാളെ വധിക്കുവാൻ പദ്ധതിയിടുന്നു. അതിനിടെ റോബർട്ടിന്റെ ഭാര്യ സൂസനുമായി അയാൾ അടുക്കുന്നു. പ്രതികാരത്തിന്റെ അർഥമില്ലായ്മ തിരിച്ചറിയുന്ന അലക്സിലാണ് ചിത്രം അവസാനിക്കുന്നത്.