റേസ് | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | കുക്കു സുരേന്ദ്രൻ |
നിർമ്മാണം | ജോസ് കെ. ജോർജ്ജ് ഷാജി കെ. മേച്ചേരി |
രചന |
|
അഭിനേതാക്കൾ | |
സംഗീതം |
|
ഗാനരചന | ശരത് വയലാർ രാജീവ് നായർ |
ഛായാഗ്രഹണം | പ്രമോദ് വർമ്മ |
ചിത്രസംയോജനം | ബിപിൻ മണ്ണൂർ |
സ്റ്റുഡിയോ | പെന്റാവിഷൻ |
വിതരണം | റെഡ് വൺ മീഡിയ ലാബ് |
റിലീസിങ് തീയതി | 2011 ഫെബ്രുവരി 11 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കുക്കു സുരേന്ദ്രൻ സംവിധാനം നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റേസ്. ഇന്ദ്രജിത്ത് നായകനായ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മംമ്ത മോഹൻദാസ്, ഗൗരി മുഞ്ജൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രെഗ് ഇലെസിന്റെ 24 അവേഴ്സ് എന്ന നോവലിനെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ട്രാപ്ഡ് എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണിത്.[1]
ശരത് വയലാർ, രാജീവ് നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിശ്വജിത്ത് ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഗോപി സുന്ദർ ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "മഞ്ചാടി" | ശരത് വയലാർ | സംഗീത പ്രഭു, വിശ്വജിത്ത് | 3:55 | ||||||
2. | "മഞ്ചാടി" | ശരത് വയലാർ | വിശ്വജിത്ത് | 3:55 | ||||||
3. | "റേസ്" | രാജീവ് നായർ | രമ്യ വിജയകുമാർ, ഷാനി | 3:33 |