റോക്കു, ഇൻക് നിർമ്മിക്കുന്ന ഒരു ഡിജിറ്റൽ മീഡിയ പ്ലേയർ സെറ്റ്-ടോപ്പ് ബോക്സ് ആണ് റോക്കു സ്ട്രീമിങ് പ്ലേയർ, അഥവാ റോക്കു. ജാപ്പനീസ് പദമായ 六 (roku) എന്ന വാക്കിൽ നിന്നാണ് ആ പേര് വരുന്നത്. ആറ് എന്ന അർഥം വരുന്ന ഈ പദം സ്ഥാപകനും സിഇഒയുമായ ആന്റണി വുഡിന്റെ ആറാമത്തെ കമ്പനിയെ സൂചിപ്പിക്കുന്നതിന് തിരഞ്ഞെടുത്തതാണ്.[1][2] ഒരു ഇന്റർനെറ്റ് റൌട്ടറിൽ നിന്നു കേബിൾ വഴി നേരിട്ട് അല്ലെങ്കിൽ വൈഫൈ മുഖേനയാണ് റോക്കു ഡാറ്റ ലഭിക്കുന്നത്. ആഗോള ദാതാക്കളിൽ നിന്നും വൈവിധ്യമാർന്ന ഉള്ളടക്കം റൊക്കുവിൽ ലഭ്യമാണ്.
ആമസോൺ ക്ലൗഡ് പ്ലേയർ, ആമസോൺ വീഡിയോ, അമീബ ടിവി, ബി.ബി.സി ഐപ്ലേയർ, സിബിഎസ് ഓൾ ആക്സസ്, കോമ്പൌണ്ട് മീഡിയ, ക്രഞ്ചിറോൾ, ഡിറെക്ടിവി ഇപ്പോൾ, യൂറോറോക്കു, ഗൂഗിൾ പ്ലേ മൂവീസ് ആൻഡ് ടിവി, ഹാസ്ബ്രോ സ്റ്റുഡിയോസ്, എച്ച്ബിഒ ഗോ, ഹുലു, പിബിഎസ്, പ്ലേസ്റ്റേഷൻ വിയു, റെഡ്ബോക്സ്, ആർടി, സിറിയസ്എക്സ്എം, ഷോ ടൈം, സ്ലിങ് ടിവി, ടിവി ലുക്സ്, ട്യൂണിൻ റേഡിയോ, ടൈം വാർണർ കേബിൾ, യൂട്യൂബ്, ഐടിവി ഹബ് എന്നിവ റൊക്കുവിൽ ലഭ്യമാണ്.