ഒരു ഓപ്പൺ സോഴ്സ് ത്രിമാന റേസിംഗ് സിമുലേറ്ററാണ് റാഴ്സ് അഥവാ റോബോട് ഓട്ടോ റേസിംഗ് സിമുലേറ്റർ (RARS). മുൻകൂട്ടി തയ്യാറാക്കപ്പെട്ട നിർമ്മിത ബുദ്ധി ഡ്രൈവർമാർക്ക് പരസ്പരം മത്സരിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ഒരുക്കുക എന്നതായിരുന്നു റാഴ്സിന്റെ ലക്ഷ്യം. ടോർക്സ് എന്ന റേസിംഗ് സിമുലേറ്ററിന്റെ അടിസ്ഥാനമായാണ് റാഴ്സ് നിർമ്മിക്കപ്പെട്ടത്.[1] മീസിസ്ലോ ക്ലൊപോടെക്കിന്റെ ഇന്റലിജെന്റ് ഇൻഫോമേഷൻ പ്രൊസസിംഗ് ആൻഡ് വെബ് മൈനിംഗ് എന്ന പുസ്തകത്തിൽ ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത് റാഴ്സിനെയാണ്.[2]