റോബർട്ട് ജോൺ ടില്ലാർഡ് | |
---|---|
ജനനം | നോർവിച്ച്, ഇംഗ്ലണ്ട് | 31 ജനുവരി 1881
മരണം | 13 ജനുവരി 1937 Goulburn, Australia | (പ്രായം 55)
കലാലയം | ക്യൂൻസ് കോളജ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഓഫ് സിഡ്നി |
തൊഴിൽ | English–Australian entomologist and geologist |
ജീവിതപങ്കാളി(കൾ) | Patricia Cruske |
കുട്ടികൾ | 4 daughters |
പുരസ്കാരങ്ങൾ | ക്ലാർക്ക് മെഡൽ (1931) |
റോബർട്ട് ജോൺ ടില്ലാർഡ് -Robert John Tillyard FRS[1] (31 ജനുവരി 1881 – 13 ജനുവരി 1937) ഒരു ഇംഗ്ലീഷ് –ഓസ്ട്രേലിയൻ പ്രാണിപഠനശാസ്ത്രജ്ഞനും ഭൂഗർഭശാസ്ത്രജ്ഞനും ആയിരുന്നു.
ഇംഗ്ലണ്ടിലെ നോർവിച്ചിൽ ജനിച്ച അദ്ദേഹം Dover College-ലെ പഠനത്തിനുശേഷം പൗരാണിക സാഹിത്യത്തിൽ ഓക്സ്ഫഡ് സർവകലാശാലയിൽനിന്നും ഗണിതശാസ്ത്രത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നും സ്കോളർഷിപ്പ് നേടി. തുടർന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ക്വീൻസ് കോളേജിൽ ചേർന്നു.[2] 1904-ൽ ഓസ്ട്രേലിയയിൽ പോയി അവിടെയുള്ള സിഡ്നി ഗ്രാമർ സ്കൂളിൽ അദ്ധ്യാപകനായി. ഒൻപതു വർഷത്തിനുശേഷം ജോലി രാജിവച്ചു സിഡ്നി സർവ്വകലാശാലയിൽ ജീവശാസ്ത്ര ഗവേഷണം ചെയ്യുകയും 1914-ൽ അവിടെനിന്ന് B. Sc. ബിരുദം നേടുകയും ചെയ്തു
1914-ൽ ഒരു ട്രെയിൻ അപകടത്തിൽ ഗുരുതരമായി പരുക്കുപറ്റിയെങ്കിലും ഒരു വർഷത്തിനുശേഷം അദ്ദേഹം ജന്തശാസ്ത്ര Linnean Macleay Fellow ആയി University of Sydney-ൽ ചേർന്നു. 1917-ൽ അദ്ധ്യാപകൻ ആയ അദ്ദേഹം The Biology of Dragonflies, എന്ന പരമ്പര പ്രസിദ്ധീകരിച്ചു. Linnean Society Crisp prize എന്ന ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. 1920-ൽ അദ്ദേഹം ന്യൂസീലൻഡിലെ Cawthron Institute,-ലെ ജീവശാസ്ത്ര മേധാവിയായി നിയമിതനായി. കേംബ്രിഡ്ജ് സർവകലാശാല D.Sc. നൽകി അദ്ദേഹത്തെ ആദരിച്ചു.
ജൈവകീടനിയന്ത്രണമാർഗ്ഗങ്ങൾ കണ്ടെത്തുകയും പ്രാവർത്തികമാക്കുകയും ചെയ്യുകവഴി അദ്ദേഹം പ്രശസ്തനായി. 1925-ൽ അദ്ദേഹം Royal Societyഅംഗമായി തെരഞ്ഞെടുക്കപ്പെട്ടു.[1] അടുത്ത വർഷം അദ്ദേഹം The Insects of Australia and New Zealand എന്ന പുസ്തകമെഴുതി. അദ്ദേഹം തുമ്പികൾ, Plecoptera, ന്യൂറോപ്റ്റെറ, വംശംനാശം വന്ന പ്രാണികളുടെ ജീവാശ്മങ്ങൾ, പ്രാണികളുടെ ചിറകുകളിലെ ഞരമ്പുകളുടെ വിന്യാസം, പ്രാണികളുടെ ജനിതക ഘടന തുടങ്ങിയ വിഷയങ്ങളിലെല്ലാം ധാരാളമായെഴുതി.
1928-ൽ ഓസ്ട്രേലിയയിൽ മടങ്ങിയെത്തി Commonwealth Scientific and Industrial Research Organisation-ന്റെ തലവനായി നിയമിതനായി. ആറു വർഷത്തെ സേവനത്തിനുശേഷം അനാരോഗ്യം മൂലം വിരമിച്ചു.[3] അക്കാലത്തും ധാരാളം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. വിരമിച്ച ശേഷവും അദ്ദേഹം തന്റെ പഠനങ്ങൾ തുടർന്നു. 1937 ജനുവരി 13 ന് ഒരു വാഹന അപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.
അതീതമനഃശാസ്ത്രത്തിലും അദ്ദേഹം കുറെ പഠനങ്ങൾ നടത്തിയിട്ടുണ്ട്.[4][5][6][7][8][9]
പ്രാണിശാസ്ത്രം
അതീതമനഃശാസ്ത്രം