റോബർട്ട് ഫർണാൻ

റോബർട്ട് പി. ഫർണാൻ (ജീവിതകാലം: 1898 - 7 ജനുവരി 1962)[1][2][3] അയർലണ്ടിലെ കൗണ്ടി കിൽഡെയർ സ്വദേശിയായ ഒരു ഗൈനക്കോളജിസ്റ്റും കർഷകനും സെനറ്ററുമായിരുന്നു.[4] ഇംഗ്ലീഷ്:Robert Farnan.


കിൽഡെയർ കൗണ്ടിയിലെ കാസിൽമോറിലെ ബാറ്റൺ നഗരത്തിൽ ജനിച്ച അദ്ദേഹം സിബിഎസ് ആത്തി, കാസിൽക്നോക്ക് കോളേജുകളിലും റോയൽ യൂണിവേഴ്സിറ്റി ഓഫ് അയർലൻഡിലുംനിന്ന് വിദ്യാഭ്യാസം നേടി.[3] ഡബ്ലിൻ യൂണിവേഴ്‌സിറ്റി കോളേജിൽ മിഡ്‌വൈഫറി പ്രൊഫസറായിരുന്ന ഫർണാൻ, 1937-ൽ അയർലണ്ടിലെ മെഡിക്കൽ റിസർച്ച് കൗൺസിൽ സ്ഥാപിതമായപ്പോൾ അതിന്റെ ആദ്യത്തെ ചെയർപേഴ്‌സണായി നിയമിക്കപ്പെട്ടു. അദ്ദേഹം മാറ്റർ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായും ജോലി ചെയ്തിരുന്നു.[1] മെറിയോൺ സ്‌ക്വയറിലെയും ഹൗത്തിലെയും ഭവനങ്ങൽ, കാഡിലാക്ക് , റോൾസ് റോയ്‌സ് കാറുകൾ, കൂടാതെ ബോൾട്ടൺ കാസിൽ, കിൽഡെയറിലെ ഒരു ടവർ ഹൗസ്, ഫാം എന്നിവ സ്വന്തമാക്കുകയും, അവിടെ ഒരു വിജയിയും സമ്പന്നനുമായി അറിയപ്പെട്ടിരുന്ന അദ്ദേഹം അബർഡീൻ ആംഗസ് കാളകളെ വളർത്തിയിരുന്നതായി രേഖകൾ ഉണ്ട്. [4][5]

എമോൺ ഡി വലേരയുടെ മകൻ ടെറി 2006-ൽ എഴുതി, "ഒരുപക്ഷേ എന്റെ പിതാവിന്റെ എല്ലാ സുഹൃത്തുക്കളും സഹപ്രവർത്തകരും അത്ര അടുപ്പമുള്ളവരോ റോബർട്ട് ഫർണനെപ്പോലെ അദ്ദേഹത്തിന് വിശ്വാസമോ ഉണ്ടായിരുന്നില്ല.."[4] 1919-ൽ ലിങ്കൺ ഗോളിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം ഡി വലേരയുടെ ആദ്യ ഒളിത്താവളമായിരുന്നു ഫർനാന്റെ വീട്.[6] ആംഗ്ലോ-ഐറിഷ് ഉടമ്പടിക്ക് പകരമുള്ള തന്റെ "ബാഹ്യ ബന്ധം" പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്തത്ര സൂക്ഷ്മമായതാണെന്ന് അദ്ദേഹം ഡി വലേരയ്ക്ക് മുന്നറിയിപ്പ് നൽകി.[7] 1922 സെപ്റ്റംബറിൽ, ഡി വലേരയും റിച്ചാർഡ് മുൽകാഹിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹത്തിന്റെ വീട് വേദിയായിരുന്നു, ഉടമ്പടി ആരംഭിച്ച ആഭ്യന്തരയുദ്ധം നിർത്താൻ വ്യർത്ഥമായി അദ്ദേഹം ശ്രമിച്ചു.;[8] അക്കാലത്തെ ഒലിവർ സെന്റ് ജോൺ ഗോഗാർട്ടിയുടെ ഓർമ്മക്കുറിപ്പായ അസ് ഐ വാസ് ഐ വാസ് ഗോയിംഗ് ഡൗൺ സാക്ക്‌വില്ലെ സ്ട്രീറ്റിൽ ഇത് പരാമർശിക്കപ്പെടുന്നു..[9]

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 Breathnach, Caoimhghin S (July–September 2000). "The medical sciences in twentieth-century Ireland" (PDF). Irish Journal of Medical Science. 169 (3): 221–5. doi:10.1007/bf03167702. PMID 11272883. S2CID 12880325. Archived from the original (PDF) on 2016-03-04.
  2. "Robert Farnan". Oireachtas Members Database. Retrieved 14 January 2011.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; itobit എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 4.2 de Valera, Terry (2006). A Memoir (PDF). Currach Press. pp. 22–4. ISBN 1-85607-921-X. Archived from the original (PDF) on 2011-09-27.
  5. Beattie, Gordon (November 1997). Gregory's angels: a history of the abbeys, priories, parishes and schools of the monks and nuns following the rule of Saint Benedict in Great Britain, Ireland and their overseas foundations : to commemorate the arrival of Saint Augustine in Kent in 597 AD. Gracewing Publishing. p. 81. ISBN 978-0-85244-386-6. Retrieved 14 January 2011.
  6. Keogh, Dermot (2005-01-27). The Vatican, the Bishops and Irish Politics 1919-39. Cambridge University Press. p. 30. ISBN 978-0-521-53052-1. Retrieved 14 January 2011.
  7. Coogan, Tim Pat (1992). The man who made Ireland: the life and death of Michael Collins. Roberts Rinehart. p. 302. ISBN 978-1-879373-71-6. Retrieved 14 January 2011.
  8. Coogan, Tim Pat; Morrison, George (December 1998). The Irish civil war. Roberts Rinehart Publishers. p. 50. ISBN 9781570982521. Retrieved 14 January 2011.
  9. Gogarty, Oliver St. John (1937). As I was going down Sackville Street. Reynal & Hitchcock. p. 285. ISBN 9780156090049. Retrieved 14 January 2011. That is Dr. Farnan's house. So Farnan is in the Movement. We were not long in reaching Merrion Square.