കേരളീയ മുസ്ലീങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ പ്രസിദ്ധനായ ഒരു കനേഡിയൻ ചരിത്രകാരനും അക്കാദമികുമാണ് റോളണ്ട് ഇ. മില്ലർ (Roland E. Miller)[1]. റെജിന സർവകലാശാല (സസ്‌കാച്ചെവൻ) ലൂഥർ കോളേജിലെ ഇസ്ലാമിന്റെയും ലോക മതങ്ങളുടെയും പ്രൊഫസർ ആണ്. മിനസോട്ടയിലെ ലൂഥർ സെമിനാരിയിലെ എമിരിറ്റസ് പ്രൊഫസറായും പ്രവർത്തിക്കുന്നു.[2]
"ആധുനിക മാപ്പിള [കേരള മുസ്ലീം] ജീവിതത്തിലെ പ്രമുഖ വിദേശ പണ്ഡിതൻ" എന്നാണ് ചരിത്രകാരനായ റോബിൻ ജെഫ്രി മില്ലറെ വിശേഷിപ്പിച്ചത്[1]. ഏകദേശം 25 വർഷത്തോളം മാപ്പിള സമുദായത്തിൽ ജീവിച്ച അദ്ദേഹം അറബിയും മലയാളവും പഠിച്ചിട്ടുണ്ട്[3]. 1976-ലെ മാപ്പിള ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനത്തെ ചരിത്രകാരനായ സ്റ്റീഫൻ എഫ്. ഡെയ്ൽ വിശേഷിപ്പിച്ചത് 1882 -ൽ വില്യം ലോഗൻ തന്റെ മലബാർ മാനുവൽ പൂർത്തിയാക്കിയതിനുശേഷം മാപ്പിള സമൂഹത്തിന്റെ ആദ്യത്തെ സുപ്രധാന പഠനമെന്നാണ്[3].