മല്ലിക-ഇ-മൗസേക്കി റോഷൻ ആരാ ബീഗം | |
---|---|
![]() | |
ജനനം | 1917 |
മരണം | December 6, 1982 |
തൊഴിൽ | ഹിന്ദുസ്ഥാനി ഗായിക |
സജീവ കാലം | 1938-1982 |
ശൈലി | തുമ്രി, ഖയാൽ, ഗസൽ |
Television | PTV |
സ്ഥാനപ്പേര് | മല്ലിക-ഇ-മൗസേക്കി(Queen of Music) |
മാതാപിതാക്കൾ | അബ്ദുൽ ഹഖ് ഖാൻ |
ബന്ധുക്കൾ | അബ്ദുൾ കരീം ഖാൻ |
ബഹുമതികൾ | പ്രൈഡ് ഓഫ് പെർഫോമൻസ്, സിതാര-ഇ-ഇമ്മിസസ് |
ഒരു പാകിസ്താനി ശാസ്ത്രീയ സംഗീതജ്ഞയായിരുന്നു റോഷൻ ആര ബീഗം ( ഉർദു: رَوشن آرا بیگم ) (1917 - ഡിസംബർ 5, 1982) . അബ്ദുൽ ഹഖ് ഖാന്റെ മകളായ, റോഷൻ ആരയുടെ കസിൻ അബ്ദുൽകരീം ഖാനിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിൽ കിരാന ഖരാന എന്ന സംഗീത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൽക്കട്ടയിൽ ജനിച്ച, റോഷൻ അറ ബീഗം 1917 ൽ ലാഹോർ സന്ദർശിച്ചു . സമ്പന്നരായ അതിഥികളുടെ ഗൃഹങ്ങളിൽ കച്ചേരികൾ അവതരിപ്പിച്ചു. ലാഹോറിലെ അഖിലേന്ത്യാ റേഡിയോ സ്റ്റേഷനിലും ഗാനങ്ങൾ അവതരിപ്പിച്ചു. ബോംബേവലി റോഷൻ അറ ബീഗം എന്നായിരുന്നു പേര് അനൗൺസ് ചെയ്തിരുന്നത്. 1930 കളുടെ അവസാനത്തിൽ മുംബൈയിലേക്ക് താമസം മാറി. പിന്നീട് അബ്ദുൽ കരീം ഖാന്റെ അടുത്ത് താമസിച്ചു. പതിനഞ്ചു വർഷം ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം പഠിച്ചു. മുംബൈയിൽ , തന്റെ ഭർത്താവ് ചൗധരി മുഹമ്മദ് ഹുസൈനോടൊപ്പം വലിയ ഒരു ബംഗ്ലാവിലാണ് അവർ താമസിച്ചിരുന്നത്. [1][2]
1945 മുതൽ 1982 വരെ തന്റെ അതി മനോഹരമായ ശബ്ദത്തിലും തനതായ ശൈലിയിലും റോഷൻ സംഗീത രംഗത്തു നിറഞ്ഞു നിന്നു. 1948 ൽ ഇന്ത്യ വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് മാറി. റോഷൻ അറാ ബീഗും ഭർത്താവും ലാലുമുസയിലാണ് താമസമാക്കിയത്. പാകിസ്താനിലെ സാംസ്കാരിക കേന്ദ്രമായ ലാഹോറിൽ നിന്ന് വളരെ ദൂരമുണ്ടായിരുന്നെങ്കിലും ലാഹോറിലേക്ക് യാത്ര ചെയ്ത് റേഡിയോ പ്രോഗ്രാമുകളിൽ പങ്കെടുത്തു.[2]
പഹലി നാസർ (1945) , ജുഗ്നു (1947), ക്വിസ്മാത് (1956) , രൂപ്മതി ബാസ്ബഹദൂർ (1960) , നീല എന്നീ ചിത്രങ്ങളിൽ രോഷൻ ആരാ ബീഗം ഗാനങ്ങൾ അവതരിപ്പിച്ചു. അനിൽ ബിശ്വാസ് , ഫിറോസ് നിസാമി , തസ്സാട്ഖ് ഹുസൈൻ , പർബത് (1969) തുടങ്ങിയവരുടെ സംഗീത സംവിധാനത്തിൽ അവർ പാടുകയുണ്ടായി.[3]
സീതാര ഇ ഇംത്യാസ് അവാർഡ് (സ്റ്റാർ ഓഫ് എക്സലൻസ്) അവാർഡ്, 1960 ൽ പാകിസ്താൻ പ്രസിഡന്റിൽ നിന്ന് പ്രൈഡ് ഓഫ് പെർഫോമൻസ് അവാർഡ് എന്നിവ ലഭിച്ചു, കൂടാതെ സിത്താര-ഇ-ഇംതിയാസ് നൽകപ്പെടുന്ന ആദ്യ വനിതാ ഗായികയായിരുന്നു. [2] പാകിസ്താനിൽ വച്ച് അറുപത്തഞ്ചാം വയസ്സിൽ 1982 ഡിസംബർ 6 ന് അവർ അന്തരിച്ചു.