റോസലിൻ ബാക്സാൻഡാൽ | |
---|---|
ജനനം | റോസലിൻ ഫ്രാഡ് ജൂൺ 12, 1939 ന്യൂയോർക്ക് സിറ്റി, യു.എസ്. |
മരണം | ഒക്ടോബർ 13, 2015 ന്യൂയോർക്ക് സിറ്റി, യു.എസ്. | (പ്രായം 76)
ദേശീയത | അമേരിക്കൻ |
വിദ്യാഭ്യാസം | വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാല |
തൊഴിൽ | ചരിത്രകാരി |
വനിതാ ആക്ടിവിസത്തിന്റെ അമേരിക്കൻ ചരിത്രകാരിയും ന്യൂയോർക്ക് സിറ്റിയിലെ സജീവ ഫെമിനിസ്റ്റുമായിരുന്നു റോസലിൻ ഫ്രാഡ് "റോസ്" ബക്സാണ്ടാൽ (ജൂൺ 12, 1939 - ഒക്ടോബർ 13, 2015).
1939 ജൂൺ 12-ന് ന്യൂയോർക്ക് സിറ്റിയിലാണ് ബക്‌സാൻഡൽ ജനിച്ചത്.[1]അവരുടെ പിതാവ് ലൂയിസ് എം. ഫ്രാഡ്, ബ്രോങ്ക്‌സ് മുനിസിപ്പൽ ഹോസ്പിറ്റലിലെ പീഡിയാട്രിക്‌സ് ഡിപ്പാർട്ട്‌മെന്റ് ചെയർമാനും ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിൻ അസിസ്റ്റന്റ് ഡീനുമായിരുന്നു. അവരുടെ അമ്മ ഇർമ ലണ്ടൻ ഫ്രാഡ് ബ്രൂക്ലിൻ മ്യൂസിയത്തിലെ മിഡിൽ ഈസ്റ്റേൺ ആർട്ടിന്റെ ക്യൂറേറ്ററായിരുന്നു. റോസലിൻ ബാക്‌സാൻഡലിന് രണ്ട് സഹോദരിമാരുണ്ട്. 1941 ഓഗസ്റ്റിൽ ജനിച്ച ഹാരിയറ്റ് ഫ്രാഡ് വുൾഫ്, 1948 ൽ ജനിച്ച ജൂലി ഫ്രാഡ്.
ബാക്‌സാൻഡലിന്റെ മാതൃസഹോദരൻ മേയർ ലണ്ടൻ, 1915-ൽ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു യു.എസ്. കോൺഗ്രസ് പ്രതിനിധിയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലേക്കുള്ള യു.എസ് പ്രവേശനത്തെ എതിർത്ത 50 കോൺഗ്രസുകാരിലും ആറ് സെനറ്റർമാരിലും ഒരാളായിരുന്നു അദ്ദേഹം.[2][3] റോസലിന്റെ അമ്മാവൻ, ലേബർ വക്കീലായിരുന്ന എഫ്രേം ലണ്ടൻ, ഒരു വിശിഷ്ട സിവിൽ ലിബർട്ടേറിയനും നിയമ പണ്ഡിതനുമായിരുന്നു.
അവൾ റിവർഡെയ്ൽ കൺട്രി ഡേ സ്കൂളിലും പിന്നീട് ഹണ്ടർ ഹൈസ്കൂളിലും പഠിച്ചു. 1957-ൽ ബിരുദം നേടി.[1] ഹൈസ്കൂളിന് ശേഷം അവൾ ഒരു വർഷം സ്മിത്ത് കോളേജിലും തുടർന്ന് വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിലും പഠിച്ചു. അതിൽ നിന്ന് 1961-ൽ ഫ്രഞ്ച് ഭാഷയിൽ മേജർ ബിരുദം നേടി. [1] സർവ്വകലാശാലയിൽ ആയിരിക്കുമ്പോൾ, ഭവന നിർമ്മാണത്തിൽ വംശീയ ഏകീകരണത്തിനായുള്ള പോരാട്ടത്തിൽ അവർ സജീവമായിരുന്നു.
ഓൾഡ് വെസ്റ്റ്ബറിയിലെ (SUNY) സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ പുതിയ കാമ്പസിൽ 1971 ൽ ആരംഭിച്ച ആദ്യകാല ഫാക്കൽറ്റികളിൽ ബക്സാണ്ടലും ഉൾപ്പെടുന്നു. അമേരിക്കൻ സ്റ്റഡീസിന്റെ അസോസിയേറ്റ് പ്രൊഫസറായി തുടങ്ങി 1990 ൽ അവർ അവിടെ ഒരു പ്രൊഫസറായി. 2004 ൽ അവർക്ക് വിശിഷ്ട ടീച്ചിംഗ് പ്രൊഫസർഷിപ്പ് ലഭിച്ചു. 2009 ൽ അവർ വിരമിച്ചു. വിരമിച്ച ശേഷം അവരുടെ പേരിലും ബാർബറ ജോസഫിന്റെ (റോസലിൻ ബക്സാണ്ടൽ, ബാർബറ ജോസഫ് സ്കോളർഷിപ്പ്) പേരിലും സ്കോളർഷിപ്പ് സ്ഥാപിച്ചു.[4]
വിരമിച്ച ശേഷം, ന്യൂയോർക്ക് സിറ്റി യൂണിവേഴ്സിറ്റിയിലെ (CUNY) ലേബർ സ്റ്റഡീസ് പ്രോഗ്രാമിലും ബാർഡ് പ്രിസൺ ഇനിഷ്യേറ്റീവ് വഴി മാൻഹട്ടനിലെ ബേവ്യൂ കറക്ഷണൽ ഫെസിലിറ്റി എന്ന വനിതാ ജയിലിലും അവർ പഠിപ്പിച്ചു. [5]
സ്ത്രീ വിമോചനം, വനിതാ ആക്ടിവിസ്റ്റ് ചരിത്രം, സമൂല ആക്ടിവിസ്റ്റ് പ്രസ്ഥാനങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പ്രഭാഷകയും വ്യാഖ്യാതാവുമായിരുന്നു അവർ. [6][7] പ്രത്യേകിച്ചും അവരുടെ പിന്നീടുള്ള വർഷങ്ങളിൽ റോസ് പലസ്തീനികളുടെ അവകാശങ്ങൾക്കായി ഒരു ചാമ്പ്യനായിരുന്നു. ഈ പ്രതിബദ്ധത പലസ്തീൻ-ഇസ്രായേൽ പോരാട്ടത്തെക്കുറിച്ചുള്ള സിനിമകളുടെ ഒരു സമാഹാരം എഡിറ്റുചെയ്യാൻ അവരെ പ്രേരിപ്പിച്ചു.
വിസ്കോൺസിൻ സർവ്വകലാശാലയിൽ വച്ച്, ലീ ബക്സാൻഡാലിനെ അവർ കണ്ടുമുട്ടി, 1962 മുതൽ 1978-ൽ അവർ വിവാഹമോചനം നേടുന്നതുവരെ അവൾ വിവാഹിതയായിരുന്നു.[1]
മാഡിസൺ വിട്ടതിനുശേഷം, റോസലിനും ലീ ബക്സാൻഡലും ജർമ്മനി, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിൽ കുറച്ചുകാലം ചെലവഴിച്ചു, അവിടെ ലീ റാഡിക്കൽ നാടകത്തിലും യൂറോപ്യൻ മാർക്സിസത്തിലും തന്റെ താൽപ്പര്യങ്ങൾ പിന്തുടർന്നു. സോവിയറ്റ് വ്യവസ്ഥ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നില്ല എന്ന അവരുടെ ബോധ്യത്തെ ഈ അനുഭവം ഉറപ്പിച്ചു. ന്യൂയോർക്കിലേക്ക് മടങ്ങി, അവൾ കൊളംബിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ ചേർന്നു, അതിൽ നിന്ന് മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW) ലഭിച്ചു.
റോസലിൻ ബാക്‌സാൻഡലിന്റെ മാതൃ ബന്ധുവായ ഷീല മൈക്കിൾസ്, എഫ്രേം ലണ്ടൻ തന്റെ മകളായി ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ലാത്ത ഒരു ഫെമിനിസ്റ്റ് കൂടിയാണ്.[8]