റോസാമണ്ട് ക്ലിഫോർഡ് | |
---|---|
1917-ലെ ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ച എണ്ണച്ചായാചിത്രം, ശീർഷകം ഫെയർ റോസാമണ്ട്' | |
Companion | ഇംഗ്ലണ്ടിലെ ഹെൻറി II |
പിതാവ് | വാൾട്ടർ ഡി ക്ലിഫോർഡ് |
മാതാവ് | മാർഗരറ്റ് |
"ദി ഫെയർ റോസാമണ്ട്" അല്ലെങ്കിൽ "റോസ് ഓഫ് ദി വേൾഡ്" (റോസ മുണ്ടി) എന്ന് വിളിക്കപ്പെടുന്ന റോസാമണ്ട് ക്ലിഫോർഡ് (1150 - 1176 ), ഇംഗ്ലീഷ് നാടോടിക്കഥകളിൽ സൗന്ദര്യത്തിന് പേരുകേട്ട ഇംഗ്ലണ്ടിലെ ഹെൻറി രണ്ടാമൻ രാജാവിന്റെ യജമാനത്തിയായിരുന്നു.
റോസാമണ്ട് മാർച്ചർ പ്രഭു വാൾട്ടർ ഡി ക്ലിഫോർഡിന്റെയും ഭാര്യ മാർഗരറ്റിന്റെയും മകളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വാൾട്ടറിനെ ആദ്യം ഗൗട്ടിയർ ഫിറ്റ്സ് റിച്ചാർഡ് (അതായത്, റിച്ചാർഡിന്റെ മകൻ) എന്നാണ് വിളിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പേര് ക്രമേണ അദ്ദേഹത്തിന്റെ പ്രധാന ഔദ്യോഗികാസ്ഥാനത്തിലേക്ക് മാറ്റി. ആദ്യം കാര്യസ്ഥൻ, പിന്നെ പ്രഭു. ഹെർഫോഡ്ഷയറിലെ വൈ നദിയിലെ ക്ലിഫോർഡ് കാസ്റ്റിൽ ആയിരുന്നു. റോസാമണ്ടിന് ആമിസ്, ലൂസി എന്നീ രണ്ട് സഹോദരിമാരുണ്ടായിരുന്നു. ആമിസ് ഹെർഫോഡ്ഷയറിലെ റിച്ചാർഡ്സ് കാസ്റ്റിലിലെ ഓസ്ബർൺ ഫിറ്റ്സ് ഹ്യൂവിനെയും ലൂസി, ഷ്രോപ്പ്ഷയറിലെ സ്റ്റോക്ക്സെയിലെ ഹ്യൂ ഡി സേയും വിവാഹം കഴിച്ചു. വാൾട്ടർ ഡി ക്ലിഫോർഡ് (മരണം 1221), റിച്ചാർഡ്, ഗിൽബെർട്ട് എന്നീ മൂന്ന് സഹോദരന്മാരും അവർക്ക് ഉണ്ടായിരുന്നു. റോസമുണ്ട് എന്ന അവളുടെ പേര് ലാറ്റിൻ പദമായ റോസ മുണ്ടി സ്വാധീനിച്ചിരിക്കാം, അതിനർത്ഥം "ലോകത്തിന്റെ റോസ്" എന്നാണ്. [1]
കന്യാസ്ത്രീകൾ പഠിപ്പിക്കുന്നതിനായി ഓക്സ്ഫോർഡിനടുത്തുള്ള ഗോഡ്സ്റ്റോ നുന്നേരിയിലേക്ക് പോകുന്നതിനുമുമ്പ് ക്ലിഫോർഡ് കാസ്റ്റിലിലാണ് റോസാമണ്ട് വളർന്നത്.[2]1174-ൽ റോസമണ്ടുമായുള്ള ബന്ധം ഹെൻറി പരസ്യമായി അംഗീകരിച്ചു. ഈ ബന്ധം അവസാനിച്ചപ്പോൾ, റോസാമണ്ട് ഗോഡ്സ്റ്റോ ആബിയിലേക്ക് ഒഴിഞ്ഞുമാറി. അവിടെ 1176-ൽ മുപ്പത് വയസ്സ് തികയുന്നതിനുമുമ്പ് മരിച്ചു. മൈക്ക് ഇബെജി പറയുന്നതനുസരിച്ച്, "അദ്ദേഹത്തിന്റെ [ഹെൻറിയുടെ] ജീവിതത്തിലെ വലിയ സ്നേഹം റോസാമണ്ട് ക്ലിഫോർഡായിരുന്നു എന്നതിൽ സംശയമില്ല."[3]
ഹെൻറി രാജാവ് റോസാമണ്ടിനെ തന്റെ യജമാനത്തിയായി സ്വീകരിച്ചതായി പരമ്പരാഗത കഥ വിവരിക്കുന്നു. നിയമവിരുദ്ധമായ തന്റെ രഹസ്യപ്രമം രാജ്ഞിയായ അക്വിറ്റെയ്‌നിലെ എലനോറിൽ നിന്ന് മറച്ചുവെക്കാൻ കുറുക്കുവഴിയുള്ള ഏറ്റവും ഉള്ളിലുള്ള ഒരു സ്വകാര്യസ്ഥലം ഓക്സ്ഫോർഡ്ഷയറിലെ തന്റെ പാർക്കിൽ വുഡ്സ്റ്റോക്ക് കൊട്ടാരം നിർമ്മിക്കാൻ കാരണമായി. കിംവദന്തികൾ എലനോർ രാജ്ഞി കേട്ടു. അവർ ആ കുറുക്കുവഴിയുള്ള വുഡ്സ്റ്റോക്ക് കൊട്ടാരത്തിൽ നുഴഞ്ഞുകയറി എതിരാളിയെ നേരിട്ടു. കുത്തുവാളിനും വിഷപാത്രത്തിനും ഇടയിൽ തിരഞ്ഞെടുക്കാൻ അവളെ നിർബന്ധിച്ചു. റോസാമണ്ട് രണ്ടാമത്തേത് തിരഞ്ഞെടുത്ത് മരിച്ചു.[4]
അക്കാലത്തെ ഒരു ചരിത്രകാരനായ ജോൺ ബ്രോംപ്ടൺ, ജെർവാൾക്സിന്റെ മഠാധിപതി നൽകിയ വിവരണത്തിൽ വിഷത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. പതിനാലാം നൂറ്റാണ്ടിനുമുമ്പ് ഇത് യഥാർത്ഥമാണെന്നു തോന്നുന്നില്ല.[4]
കഥ തലമുറകളായി കൈമാറി, ക്രമേണ വിവിധ അധിക വിശദാംശങ്ങൾ ചേർത്തുകൊണ്ട് റോസാമണ്ട് ഹെൻറിയ്ക്ക് പിന്നീട് സാലിസ്ബറിയിലെ ഏൾ വില്യം ലോങ്‌വേഡ് എന്നറിയപ്പെട്ട ഒരു മകനെ സമ്മാനിച്ച കേന്ദ്ര കഥയെ ചുറ്റിപ്പറ്റി കൂടുതലോ കുറവോ അപകീർത്തികരമായവ ഉൾപ്പെടുത്തി.[4]എന്നിരുന്നാലും, നോർഫോൽക്കിന്റെ കൗണ്ടസ് ഐഡാ ഡി ടോസ്നി ആയിരുന്നു അദ്ദേഹത്തിന്റെ അമ്മ.
പന്ത്രണ്ടാം നൂറ്റാണ്ടിലെ മികച്ച സുന്ദരികളിൽ ഒരാളായിരുന്നു റോസാമണ്ട് ക്ലിഫോർഡ്. ബാലെകൾ, കവിതകൾ, കഥകൾ, പെയിന്റിംഗുകൾ എന്നിവയ്ക്ക് ഇത് പ്രചോദനമായി.[5]
കപാബിലിറ്റി ബ്രൗണിന് ശേഷം ചിലപ്പോൾ ബ്രൗൺസ് തടാകം എന്ന് വിളിക്കപ്പെടുന്ന തടാകത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള ഗ്രാൻഡ് ബ്രിഡ്ജിന് തെക്ക്, നടപ്പാതയോടുകൂടിയ പ്രസിദ്ധമായ നീരുറവയാണ് ഫെയർ റോസാമണ്ടിന്റെ കിണർ (51°50′42″N 1°22′04″W / 51.845070°N 1.3677058°W). 2014-ലെ ബിബിസി ലേഖനമനുസരിച്ച്, 'കിണർ ഒരു പരിധിവരെ കാടുപിടിച്ച് പടർന്നിട്ടുണ്ടെന്നും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ഒരു കൊട്ടാരം വക്താവ് പറയുകയുണ്ടായി.[6]