ലോഹകർമത്തിൽ അയിരിന്റെ സാന്ദ്രണത്തിനുപയോഗിക്കുന്ന പ്രക്രിയകളിലൊന്നാണ് റോസ്റ്റിങ്. അയിരിനെ ലോഹത്തിന്റെ ഓക്സൈഡാക്കി മാറ്റുന്ന രണ്ട് പ്രധാന പ്രക്രിയകളിലൊന്നാണിത് (കാൽസിനേഷനാണ് മറ്റേത്). ഇതിൽ പൊടിച്ച അയിരിനെ വായുപ്രവാഹത്തിൽ ശക്തമായി ചൂടാക്കുന്നു. വായുവിലെ ഓക്സിജനുമായി പ്രവർത്തിച്ച് അയിര് ഓക്സൈഡായി മാറുന്നു. സൾഫൈഡ് അയിരുകളുടെ ഓക്സീകരണത്തിനാണ് സാധാരണയായി ഈ പ്രക്രിയ ഉപയോഗിക്കാറ്. താഴെപ്പറയുന്നതാണ് ഈ രാസപ്രവർത്തനത്തിന്റെ പൊതു സമവാക്യം:
ചില ഉദാഹരണങ്ങൾ: