കർത്താവ് | ബോബ് ഡിലൻ |
---|---|
യഥാർത്ഥ പേര് | റ്റാരന്റുല |
രാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | പരീക്ഷണ സ്വഭാവമുള്ള ഗദ്യകവിതാ നോവൽ, ഗദ്യ നോവൽ |
പ്രസാധകർ | Macmillan & Scribner |
പ്രസിദ്ധീകരിച്ച തിയതി | 1971 (unofficially available from 1966) |
മാധ്യമം | Print (hardback & paperback) |
ഏടുകൾ | 137 pp (hardback edition) & 149 pp (paperback edition) |
ISBN | 0-261-63337-6 (hardback edition) & ISBN 0-7432-3041-8 (paperback edition) |
OCLC | 185660501 |
ശേഷമുള്ള പുസ്തകം | Writings and Drawings |
സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബോബ് ഡിലന്റെ പരീക്ഷണ സ്വഭാവമുള്ള ഗദ്യകവിതാ നോവലാണ് റ്റാരന്റുല[1] 1965 ലും 1966ലുമായി രചിക്കപ്പെട്ട ഈ പുസ്തകത്തിൽ ജാക്ക് കെറോക്ക്, വില്യം എസ്. ബറോസ്, അലൻ ഗിൻസ് ബർഗ് എന്നിവരുടെ ശൈലിയിലുള്ള ബോധധാരാസമ്പ്രദായം ഡിലൻ സ്വീകരിച്ചിരിക്കുന്നു. പുസ്തകത്തിന്റെ ഒരു വിഭാഗം ബ്ലാക്ക് ബെറ്റി എന്ന ലീഡ് ബെല്ലി പാട്ടിന്റെ പാരഡിയാണ്.
താൻ പൂർണമനസ്സോടെയല്ല ഇതിന്റെ രചനയ്ക്ക് തുനിഞ്ഞതെന്ന് കുറ്റബോധത്തോടെ ഡിലൻ പിന്നീട് പ്രതികരിച്ചിട്ടുണ്ട്. [2] ഇൻ ഹിസ് ഓൺ റൈറ്റ് എന്ന ജോൺ ലെനന്റെ അസംബന്ധ രചനയോടാണ് ഡിലൻ ഈ കൃതിയെ ചേർത്തു വയ്ക്കുന്നത്. തന്റെ പൂർണ്ണമായ അനുമതിയില്ലാതെ തന്റെ മാനേജറായ ആൽബർട്ട് ഗ്രോസ്മാൻ, പുസ്തക രചന സംബന്ധിച്ച കരാർ ഒപ്പിടുകയായിരുന്നുവെന്ന് പിന്നീട് ഡിലൻ സൂചിപ്പിച്ചിട്ടുണ്ട്.[2]
1966 ൽ പ്രസിദ്ധീകരിക്കേണ്ടതായിരുന്നെങ്കിലും ഡിലന് സംഭവിച്ച ബൈക്കപകടം മൂലം അത് നീണ്ടു പോയി. ആദ്യ 50 കോപ്പികൾ ആൽബിയോൺ അണ്ടർ ഗ്രൗണ്ട് പ്രസ് A4 പേപ്പറിൽ 1965 മധ്യത്തിൽ പ്രസിദ്ധീകരിച്ചു. ടൈപ്പ് റൈറ്റ് ചെയ്ത പേജുകൾ മഞ്ഞക്കടലാസിൽ ബൈൻഡ് ചെയ്തെടുക്കുകയായിരുന്നു. ഗ്രന്ഥത്തിന്റെ നിരവധി അനധികൃത പകർപ്പുകൾ കരിച്ചന്തയിൽ ലഭ്യമായിരുന്നു. 1971 ഓടെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. 2003 ൽ സ്പിൻ മാസിക റോക്ക് ഗായകരുടെ രചനകളിലെ ആദ്യ അഞ്ച് അസംബന്ധ വാചകങ്ങളുടെ പട്ടികയിൽ ആദ്യത്തേത് റ്റാരന്റുലയിലെ ഈ വരികളായിരുന്നു . "Now's not the time to get silly, so wear your big boots and jump on the garbage clowns." ഫ്രഞ്ച്,[3] സ്പാനിഷ്,[4] പോർട്ടുഗീസ്, റൊമാനിയൻ, ക്രൊയേഷ്യൻ ഭാഷകളിലേക്ക് റ്റാരന്റുല വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്