La Bella | |
---|---|
കലാകാരൻ | Titian |
വർഷം | c. 1536 |
Medium | oil on canvas |
അളവുകൾ | 100 cm × 75 cm (39 ഇഞ്ച് × 30 ഇഞ്ച്) |
സ്ഥാനം | Palazzo Pitti, Florence |
1536-ൽ പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ടിഷ്യൻ വെസല്ലി ചിത്രീകരിച്ചിരിക്കുന്ന ഒരു അജ്ഞാത സ്ത്രീയുടെ ചിത്രമാണ് ല ബെല്ല. ഇപ്പോൾ ഫ്ലോറൻസിലെ പലാസ്സോ പിട്ടിയിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു. നവോത്ഥാനത്തിൻറെ അനുയോജ്യമായ അനുപാതങ്ങൾ സംയോജിച്ച് സ്വാഭാവികമായി ഒരു സ്ത്രീയെ വരച്ചു കാണിക്കുന്നതിലൂടെ ഈ ചിത്രം പക്വത നേടിയ ഒരു കലാകാരനെ ഈ ചിത്രത്തിലൂടെ കാണാൻ കഴിയുന്നു. വളരെ വ്യക്തമായ ഒരു കലാസൃഷ്ടിയാണിത്.[1]പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന ടിഷ്യൻ മൈക്കലാഞ്ചലോയോടൊപ്പം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു.
വിയന്നയിലെ അറുപതുവയസ്സിനുമുകളിലുള്ള ആർട്ട് രക്ഷാധികാരിയുടെ ഉത്തരവുപ്രകാരം മുഖസ്തുതിയാൽ പുനർനിർമ്മിച്ച ഛായാചിത്രം ല ബെല്ല, ടിഷ്യൻറെ പോർട്രെയ്റ്റ് ഓഫ് ഇസബെല്ലാ ഡി എസ്റ്റെയ്ക്കു പകരമായി പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. കണ്ണ്, മുടി എന്നിവയുടെ നിറം, പുരികം, ലൈംഗിക വശ്യത എന്നിവ കൊണ്ട് ഇസബെല്ലാ ഡി എസ്റ്റെ പോർട്രെയിറ്റുകൾ എല്ലാം തന്നെ തുല്യ ലക്ഷണമുള്ളതായി തീരുന്നു.[2]
ടിഷ്യൻ വീനസ് ഓഫ് ഉർബിനോയും ഇതേ മാതൃക തന്നെ ഉപയോഗിച്ചിരിക്കാം. [3] ഇസബെല്ലയുടെ മകൾ എലിയോന ഗോൺസാഗയുടെ ഭർത്താവായിരുന്ന ഉർബിനോ ഡ്യൂക്ക് ഫ്രാൻസെസ്കോ മരിയ ഐ ഡെല്ലാ റോവർ രണ്ട് ചിത്രങ്ങളും എഴുത്തുമൂലമായ തെളിവിനായി കത്തുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ മകന്റെ വിവാഹത്തിനു വേണ്ടിയാണ് വീനസ് ഓഫ് ഉർബിനോ വരപ്പിച്ചത്.[4] അതിനാൽ ഒരേ കുടുംബത്തിന്റെ സമാനതകളും പരിസ്ഥിതിയും ചിത്രങ്ങളിൽ കാണപ്പെടുന്നു.
ചിഹ്ന ഭാഷ: സിബെല്ലിനോ ഫാഷൻ ലാ ബെല്ലയെ വെനീഷ്യൻ പക്വതയുള്ള കുലീന സ്ത്രീ ബന്ധത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. സിബെല്ലിനോ ധരിച്ച ആദ്യത്തെ സ്ത്രീകളിൽ ഒരാളാണ് ഇസബെല്ലാ ഡി എസ്റ്റെ.[5]
പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകലാവിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു.