ലക്കി ബാംബൂ | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Asparagaceae |
Subfamily: | Nolinoideae |
Genus: | Dracaena |
Species: | D. sanderiana
|
Binomial name | |
Dracaena sanderiana |
ഡ്രസീന ജീനസിൽ പെടുന്ന ഒരു ചെറുസസ്യമാണ് ലക്കി ബാംബൂ(Lucky Bamboo). (യഥാർത്ഥ ബാംബൂ (മുള)യുമായി ഇവയ്ക്ക് യാതൊരു ബന്ധവുമില്ല). ഇംഗ്ലീഷിൽ ഈ സസ്യം Ribbon Dracaena, Belgian Evergreen, Ribbon Plant എന്നീ പേരുകളിലും അറിയപ്പെടുന്നു. ലക്കി ബാംബൂവിന്റെ ശാസ്ത്രീയ നാമം Dracaena sanderiana എന്നാണ്.
ഇളം പച്ച നിറത്തിലുള്ള താണ് ഇവയുടെ കാണ്ഡവും ഇലകളും. പൊതുവെ ഒരു അകത്തളസസ്യമായാണ് ലക്കി ബാംബൂവിനെ കണ്ടുവരുന്നത്. ആഫ്രിക്കയിലെ കാമറൂണാണ് ഇതിന്റെ സ്വദേശം. ഈർപ്പമുള്ള ചില മഴക്കാടുകളിലും ഇവയെ സ്വാഭാവിക സ്ഥിതിയിൽ കാണാം.
കുറ്റിചെടിയായി വളരുന്ന ഇവയ്ക്ക് 1.5 മീറ്റർ (5അടി) വരെ ഉയരം വെക്കും. ഇലകൾക്ക് 15-25 സെ.മീ നീളവും, 1.5-4 സെ.മീ വീതിയും കാണപ്പെടുന്നു. ജലാംശം അധികമുള്ള ചുറ്റുപാടാണ് ഈ സസ്യത്തിന് അനുയോജ്യം. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഇലകൾ കരിഞ്ഞുണങ്ങാൻ കാരണമാകും.[2] ജന്മം കൊണ്ട് ഒരു ഏഷ്യൻ സസ്യമല്ലെങ്കിൽകൂടിയും, "ചൈനീസ് ലക്കി ബാംബൂ" എന്നപേരിൽ ഇന്ന് ഈ സസ്യം വിപണിയിൽ ലഭ്യമാണ്.
വീടുകൾക്കും ഓഫീസുകൾക്കും അനുയോജ്യമായ അകത്തളസസ്യം എന്ന നിലയിൽ ഇവ പ്രശസ്തിയാർജ്ജിച്ച ഒരു ചെടിയാണ്. കൂടാതെ ഫെങ് ഷൂയ് വിശ്വാസമനുസരിച്ച് ഐശ്വര്യം കൊണ്ടുവരുന്ന സസ്യം എന്ന ഖ്യാതിയും ഇവയ്ക്കുണ്ട്.
മണ്ണിൽ വളരുമെങ്കിലും ചെറു തണ്ടുകളായ് മുറിച്ച് വേരുകൾ വെള്ളത്തിൽവെച്ച് വളർത്തിയാണ് ഇവ വിപണിയിലെത്തുന്നത്. ഒരോ രണ്ടാഴ്ച കൂടുംതോറും ലക്കി ബാംബുവിന്റെ വെള്ളം മാറ്റേണ്ടത് ആവശ്യമാണ്. അധികതോതിൽ ഫ്ലൂറിൻ, ക്ലോറിൻ എന്നിവയടങ്ങിയ വെള്ളം ഇവയ്ക്ക് അനുയോജ്യമല്ല. 15- തൊട്ട് 25 °C (59- തൊട്ട് 77 °F) താപനിലയാണ് ഇവയ്ക്ക് അഭികാമ്യം. നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്നത് ഇലകളിൽ മഞ്ഞനിറം സൃഷ്ടിക്കുകയോ ഇലകൾ ഉണങ്ങാൻ കാരണമാകുകയോചെയ്യും.
Media related to Dracaena sanderiana at Wikimedia Commons