ലക്ഷ്മിതരു

ലക്ഷ്മിതരു
ഇലകൾ
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. glauca
Binomial name
Simarouba glauca
DC.

ഇരുപത്തഞ്ച് അടിവരെ ഉയരത്തിൽ ശാഖകളോടെ പന്തലിച്ചു വളരുന്ന ഒരു മരമാണ് ലക്ഷ്മിതരു (ശാസ്ത്രീയനാമം: Simarouba glauca). പാരഡൈസ് മരം എന്നും അറിയപ്പെടുന്ന ഇവയുടെ ജന്മദേശം അമേരിക്കയാണ്.[1] പൂക്കാലം മാർച്ച്‌ ഏപ്രിൽ മാസങ്ങളിലാണ്. മഞ്ഞനിറഞ്ഞ വെള്ളനിറമുള്ള പൂക്കളാണ് ഇവയ്ക്ക്. ചെറിയ ഞാവൽപ്പഴത്തിന്റെ രൂപമുള്ള കായകൾ പഴുക്കുമ്പോൾ ചുവപ്പുനിറമാവും. ഭക്ഷ്യയോഗ്യമായ കായകൾ മധുരമുള്ളതാണ്‌. പഴക്കാലത്ത്‌ ധാരാളം പക്ഷികൾ ഇവ തേടി എത്താറുണ്ട്. കുരുവിൽനിന്നും കിട്ടുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്‌. എണ്ണയിൽ കൊഴുപ്പ്‌ കുറവാണ്‌. വിത്തുമുളപ്പിച്ചും കമ്പുനട്ടും പതിവച്ചും വംശവർദ്ധനനടത്താം.[2] ഇടതൂർന്ന വേരുകൾ മണ്ണൊലിപ്പിനെ തടയാൻ നല്ലതാണ്‌. നിറഞ്ഞുനിൽക്കുന്ന ഇലകൾ വേനൽക്കാലത്ത്‌ ചുറ്റുമുള്ള മണ്ണ്‌ അധികം ചൂടാവാതെ സംരക്ഷിക്കുന്നു.[3]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 'ലക്ഷ്മി തരു' ദിവ്യൗഷധമോ? Archived 2015-01-14 at the Wayback Machine, ആരോഗ്യം, ദേശാഭിമാനി
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-13. Retrieved 2012-09-07.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-03. Retrieved 2012-09-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]