ലജാമനു Lajamanu നോർത്തേൺ ടെറിട്ടറി | |
---|---|
![]() ലജാമനുവിന്റെയും താൽക്കാലിക വിമാനത്താവളത്തിന്റെയും ദൃശ്യം | |
നിർദ്ദേശാങ്കം | 18°20′09″S 130°38′18″E / 18.335835°S 130.63834°E[1] |
Territory electorate(s) | സ്റ്റുവർട്ട്[2] |
ഫെഡറൽ ഡിവിഷൻ | ലിംഗിരി[3] |
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു ചെറിയ പട്ടണമാണ് ലജാമനു. കാതറിനിൽ നിന്ന് 557 കിലോമീറ്ററും ഡാർവിനിൽ നിന്ന് ഏകദേശം 890 കിലോമീറ്ററും അകലെയാണ് പട്ടണം സ്ഥിതിചെയ്യുന്നത്. 2006-ലെ സെൻസസ് പ്രകാരം ലജാമനുവിലെ ജനസംഖ്യ 669 ആണ്. ഇതിൽ 92 ശതമാനവും ആദിവാസി വംശജരാണ്.[4]
സെൻട്രൽ ലാൻഡ് കൗൺസിലും കുരിദ്‌ജി ലോ ആന്റ് ജസ്റ്റിസ് ഗ്രൂപ്പും ചേർന്നാണ് ഈ നഗരം ഭരിക്കുന്നത്. 1980-ലാണ് ലജാമനു കൗൺസിൽ രൂപീകൃതമായത്. നോർത്തേൺ ടെറിട്ടറിയിൽ ആദ്യമായി രൂപീകരിച്ച കമ്മ്യൂണിറ്റി ഗവൺമെന്റ് കൗൺസിലാണിത്. പരമ്പരാഗത ആചാരങ്ങൾ ഇപ്പോഴും നിലവിലുള്ളതു മൂലം സാംസ്കാരിക കാര്യങ്ങളിൽ കൗൺസിൽ പ്രാദേശിക ട്രൈബൽ കൗൺസിലിലേക്ക് മാറ്റുന്നു. ഇതു പൊതുവെ സമൂഹത്തിന്റെ ചിന്താഗതിയെ സ്വാധീനിക്കുന്നു.
ലജാമനു നിവാസികളിൽ ബഹുഭൂരിപക്ഷവും അവരുടെ പ്രധാന പൈതൃക ഭാഷയായി വാൾപിരി ഉപയോഗിക്കുന്നു. 1982 മുതൽ 2008 വരെ വാൾപിരി-ഇംഗ്ലീഷ് ദ്വിഭാഷാ സ്കൂളായിരുന്നു ലജാമനു സ്കൂൾ.[5] ഇവിടെ എല്ലാ ദിവസത്തിലെയും ആദ്യത്തെ നാല് മണിക്കൂർ വാൾപിരി ഭാഷാ പഠനം നിരോധിക്കുന്ന ഒരു നയം ടെറിട്ടറി സർക്കാർ അവതരിപ്പിച്ചു.[6] 2009 മുതൽ ലജാമനു സ്കൂളിലെ ഹാജർ ഗണ്യമായി കുറയാൻ ഇത് കാരണമായി. ചെറുപ്പക്കാർ ഇപ്പോൾ ലൈറ്റ് വാൾപിരി തങ്ങളുടെ ആദ്യ ഭാഷയായി സംസാരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.[7][8] മിക്ക ഔദ്യോഗിക ബിസിനസ്സും വിദ്യാഭ്യാസവും ഇംഗ്ലീഷിലാണ് കൈകാര്യം ചെയ്യുന്നത്.[9]
ചൂടുള്ള വരണ്ട കാലാവസ്ഥയുള്ള ലജാമനു ഓസ്‌ട്രേലിയയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. 2010 ഫെബ്രുവരിയിൽ തുടർച്ചയായി രണ്ട് ദിവസങ്ങളിൽ നൂറുകണക്കിന് ലൈവ് സ്‌പാൻഗിൾഡ് പെർച്ച് നഗരത്തിൽ പെയ്തു വീണു. ഒരു ചുഴലിക്കാറ്റ് മത്സ്യത്തെ അന്തരീക്ഷത്തിലേക്ക് വലിച്ചുകയറ്റിയതായി വിശ്വസിക്കപ്പെടുന്നു. അവ പിന്നീട് ഉയരത്തിൽ മരവിക്കുകയും ഉരുകുമ്പോൾ താഴെ വീഴുകയും ചെയ്തിരിക്കാം. അവയുടെ ഉത്ഭവത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയായിരിക്കാം വന്നു വീഴുന്നത്.[10][11]
പ്രധാന നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ള ദൂരം കൂടുതലായതിനാൽ ലജാമനുവിലേക്ക് എത്തിച്ചേരാൻ പ്രയാസമാണ്. വിക്ടോറിയ ഹൈവേ വഴി ബന്റൈൻ ഹൈവേയിലേക്കാണ് റോഡ് പ്രവേശനം. ഇതു തമ്മിൽ 323 കിലോമീറ്റർ ആണ് ദൂരം. ബന്റൈൻ ഹൈവേയിലൂടെ 104 കിലോമീറ്റർ ദൂരമുണ്ട് ലജാമനുവിലേക്ക്.
തടിയിലുള്ള കരകൗശലവസ്തുക്കളും ശരീരത്തിലും നിലത്തും പാറകളിലും കല സൃഷ്ടിച്ചതിന്റെ ഒരു നീണ്ട ചരിത്രമുണ്ട് വാൾപിരി ജനതയ്ക്ക്. ലജമാനിലെ കലയുടെ സവിശേഷതയായ ആചാരപരമായ അദ്ധ്യാപന ആവശ്യങ്ങൾക്കായി വാൾപിരി കല ഉപയോഗിച്ചു. കമ്മ്യൂണിറ്റിയിൽ നടന്ന പരമ്പരാഗത പെയിന്റിംഗ് കോഴ്‌സിനെ തുടർന്ന് 1986 ൽ ലജാമനു കലാകാരന്മാർ ക്യാൻവാസും അക്രിലിക് പെയിന്റും ഉപയോഗിക്കാൻ തുടങ്ങി.[12] ഇന്ന് ലജമാനിലെ കലാകാരന്മാർ കമ്മ്യൂണിറ്റിയുടെ വാർനായക ആർട്ട് ഗ്യാലറിയിൽ ക്യാൻവാസും അക്രിലിക് പെയിന്റും ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നത് തുടരുന്നു. പൂർണ്ണമായും വാൾപിരി ബോർഡ് നിയന്ത്രിക്കുന്ന ഗാലറി ഒരു വാൾപിരി കോർപ്പറേഷനാണ്. കലാകാരന്മാരായ പെഗ്ഗി റോക്ക്മാൻ നപൽജാരി, ലില്ലി നുൻഗറായ് യിറിംഗലി ജുറാ ഹാർഗ്രേവ്സ്, റോസി മർൻകു മർങ്കു നാപുറുർല ടാസ്മാൻ, മോളി നാപുർറുല ടാസ്മാൻ എന്നിവരെല്ലാം ഗാലറിയിൽ വരച്ചിട്ടുണ്ട്. 2008, 2009, 2010, 2011 വർഷങ്ങളിൽ ടെൽസ്ട്ര നാഷണൽ അബോറിജിനൽ ആന്റ് ടോറസ് സ്ട്രെയിറ്റ് ഐലൻഡർ ആർട്ട് അവാർഡുകളിൽ ലജാമനു കലാകാരന്മാർ അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.[13]