ചാൾസ് ലയണൽ അഗസ്റ്റസ് ഡി നിസെവിൽ - Charles Lionel Augustus de Nicéville (1852, ബ്രിസ്റ്റൽ – 3 ഡിസംബർ 1901, കൊൽക്കത്ത) കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിന്റെ പരിപാലകനായിരുന്നു. അദ്ദേഹം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചിത്രശലഭങ്ങളെക്കുറിച്ചു പഠിക്കുകയും ജോർജ്ജ് ഫ്രെഡറിക് ലെയ്സ്റ്റർ മാർഷലുമായിച്ചേർന്ന് ദ ബട്ടർഫ്ലൈസ് ഓഫ് ഇന്ത്യ,ബർമ്മ ആന്റ് സിലോൺ (The butterflies of India, Burmah and Ceylon) എന്ന പുസ്തകം മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഒരു ഹ്യൂഗെനോട്ട് കുലീനകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ പിതാവ് ഒരു ഭിഷ്വഗരൻ ആയിരുന്നു. പടിഞ്ഞാറേ സസെക്സിലുള്ള ഹസ്റ്റ്പൈർപോയിന്റിൽ ആണ് അദ്ദേഹം പഠിച്ചത്.[1] 1870-ൽ ഇന്ത്യയിൽ എത്തിയ അദ്ദേഹം കൊൽക്കത്തയിലുള്ള ഒരു കോടതിയിൽ ഗുമസ്തനായി ജോലിനോക്കി. 1881-മുതൽ തന്റെ മിച്ചസമയം മുഴുവൻ പ്രാണിപഠനത്തിനായി അദ്ദേഹം മാറ്റിവച്ചു. അദ്ദേഹം അക്കാലത്തെ പ്രശസ്തരായ ഹെന്രി ജോൺ എൽവ്സ്, ടെയ്ലർ, വുഡ്–മേസൻ, മാർട്ടിൻ, മാർഷൽ തുടങ്ങിയ പ്രാണിപഠനശാസ്ത്രജ്ഞരോടോപ്പം ജോലിനോക്കി. അക്കാലത്ത് അദ്ദേഹം സിക്കിം പലതവണ സന്ദർശിച്ചു. 1887-ൽ അദ്ദേഹം ജോൺ ഹെന്രി ലീച്ചിനോടൊപ്പം ബാൾട്ടിസ്റ്റൻ ഉള്ള ഹിമാനികൾ സന്ദർശിച്ചു.[1] ആ യാത്രകളിൽ അദ്ദേഹം ധാരാളം പ്രാണികളെ ശേഖരിക്കുകയും അവയെക്കുറിച്ചു ജേർണൽ ഓഫ് ദ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബെംഗാൾ (Journal of the Royal Asiatic Society of Bengal) എന്ന ജേർണലിൽ തുടർച്ചയായി (1881, 1882, 1883, 1885) എഴുത്തുകയുംചെയ്തു. 1890-ൽ അവയെല്ലാം ക്രോഡീകരിച്ചു ഗസറ്റീർ ഓഫ് സിക്കിം (Gazetteer of Sikhim) (1890) എന്ന പുസ്തകമാക്കി. അതിൽ അദ്ദേഹവും ജി.എ. ഗമ്മിയും ചേർന്ന് സിക്കിം, ഡാർജിലിങ്, Buxa and ഭൂട്ടാൻ എന്നിവിടങ്ങളിൽനിന്നുള്ള 631 ചിത്രശലഭങ്ങളെ വിവരിച്ചു.
1899-ലെ ക്ഷാമകാലത്ത് ജോർജ്ജ് കേർസൻ ഇന്ത്യയുടെ വൈസ്രോയ് ആയി നിയമിതനായി. അദ്ദേഹം വളരെ ഊർജ്ജസ്വലനും കൃഷിതല്പരനുമായിരുന്നു. "ഇന്ത്യയിലെ കാർഷിഷികവൃത്തിയിൽ ശാസ്ത്രത്തെ വൻതോതിൽ ഉപയോഗിക്കുകയാണ് നമ്മുടെ ലക്ഷ്യം" എന്ന് അദ്ദേഹം 1901-ൽ എഴുതി. അദ്ദേഹം മുംബൈയിലെ കൃഷി ഡയറക്ടറെ ഇൻസ്പെക്ടർ ജനറലായി ഉയർത്തി. ഗവേഷണങ്ങൾ പരിപോഷിപ്പിക്കുന്നതിനായി അദ്ദേഹം മൈക്കോളജിസ്റ്റ്, കാർഷിക സസ്യശാസ്ത്രജ്ഞൻ, സസ്യശാസ്ത്രജ്ഞൻ, പ്രാണിപഠനശാസ്ത്രജ്ഞൻ എന്നിവരെ നിയമിച്ചു. പ്രാണിപഠനശാസ്ത്രജ്ഞനായി നിയമിതനായ ഡി നിസെവിൽ അങ്ങനെ ശലഭങ്ങളെക്കൂടാതെ മറ്റുപ്രാണികളുടെ കാര്യങ്ങളും നോക്കാൻ തുടങ്ങി.
അദ്ദേഹം സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനുമായി കത്തിടപാടുകൾ നടത്തുവാനുള്ള അംഗവും റോയൽ എന്റോമോളജിക്കൽ സൊസൈറ്റിയിൽ അംഗവും ആയിരുന്നു. 1901 ഡിസംബറിൽ നേപ്പാളിലേക്കുള്ള യാത്രക്കിടയിൽ മലേറിയ പിടിപെട്ട് അദ്ദേഹം മരണമടഞ്ഞു.[2]
Part of de Nicéville's butterfly collection was given to the Asiatic Society, Calcutta in 1880. Other parts were given, in 1902 to the Indian Museum in Calcutta and to the Peter Redpath Museum in Montreal.
{{cite news}}
: Unknown parameter |subscription=
ignored (|url-access=
suggested) (help)