ലയണൽ ഡേവിഡ്‍സൺ FRSL (ജീവിതകാലം : 31 മാർച്ച് 1922 – 21 ഒകടോബർ 2009) സ്പൈ ത്രില്ലറുകളുടെ രചയിതാവായ ഇംഗ്ലീഷ്‍ നോവലിസ്റ്റായിരുന്നു.
ലയണൽ ഡേവിഡ്‍സൺ യോർക്ക്ഷെയറിലെ ഹള്ളിൽ 1922 ന് ജനിച്ചു. തുന്നൽക്കാരനായിരുന്ന ഒരു ജൂത കുടിയേറ്റക്കാരൻറെ ഒൻപതു കുട്ടികളിലൊരാളായിരുന്നു അദ്ദേഹം. സ്കൂൾജീവിതം നേരത്തെ അവസാനിപ്പിക്കുയും "ദ സ്പെൿറ്ററ്റർ" മാഗസിൻറെ ലണ്ടൻ ഓഫീസിൽ ഓഫീസ് ബോയിയുടെ ജോലി ചെയ്യുകയും ചെയ്തു. പിന്നീട് കീസ്റ്റോണ് പ്രസ് ഏജൻസിയിൽ ജോലിക്കു ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് റോയൽ നേവിയുടെ അന്തർവാഹിനിയൽ സേവനം ചെയ്തിരുന്നു.[1]
ലയണൽ ഡേവിഡ്‍സൺ, ഡേവിഡ് ലൈൻ എന്ന തൂലികാനാമത്തിൽ വളരെയധികം കുട്ടികളുടെ നോവലുകൾ എഴുതിയിട്ടുണ്ട്. പ്രാരംഭ പേജ് മുതൽ സസ്പെൻസ് നിലനിർത്തിയ നോവലിന് ഉദാഹരമാണ് "റൺ ഫോർ യുവർ ലൈഫ്" എന്ന ഗ്രന്ഥം.