തെക്കേ ഇന്ത്യൻ നർത്തകിയും ചലച്ചിത്ര നടിയുമായിരുന്നു ലളിത. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത- പത്മിനി- രാഗിണിമാരിൽ മൂത്തവളായിരുന്നു ലളിത.[2] തമിഴ് ചിത്രമായ ആദിത്യൻ കനവിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു.[3] തുടർന്ന് ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിച്ചു.[4][5] ലളിത, അവരുടെ സഹോദരിമാരെക്കാൾ വളരെ മുമ്പേതന്നെ സിനിമാരംഗത്തേക്കു വരികയും മലയാളം ചലച്ചിത്രങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. അതു നല്ല പേരെടുക്കാൻ അവരെ സഹായിച്ചു. പ്രസിദ്ധ സിനിമാനടി ശോഭന ഇവരുടെ സഹോദരൻ ചന്ദ്രകുമാറിൻറെ പുത്രിയാണ്.[6]