ലളിത രാമകൃഷ്ണൻ

ലളിത രാമകൃഷ്ണൻ
FRS 
ലളിത രാമകൃഷ്ണൻ 2018
ജനനം1959 (വയസ്സ് 65–66)
കലാലയംബറോഡ മെഡിക്കൽ കോളേജ് (BM)
ടഫ്റ്റ്സ് യൂണിവേഴ്സിറ്റി (PhD)
അവാർഡുകൾ2015-ലെ ദേശീയ സയൻസ് അക്കാദമിയുടെ ഫെലോ
Scientific career
Fieldsമൈക്രോബയോളജി
ഇമ്യൂണോളജി
പകർച്ച വ്യാധിs[1]
Institutionsകേംബ്രിഡ്ജ് സർവകലാശാല
വാഷിങ്ങ്ടൺ സർവകലാശാല
തീസിസ്Abelson virus-transformed cells as models of early B lymphocyte differentiation (1990)
വെബ്സൈറ്റ്www.med.cam.ac.uk/ramakrishnan/

ഒരു അമേരിക്കൻ മൈക്രോബയോളജിസ്റ്റാണ് ലളിത രാമകൃഷ്ണൻ. ക്ഷയരോഗത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി നിരവധി പഠന ഗവേഷണങ്ങൾ നടത്തി. [2][3][4] കേംബ്രിഡ്ജ് സർവ്വകലാശാലയിലെ രോഗപ്രതിരോധത്തിനും പകർച്ചവ്യാധിപഠനവും നടത്തുന്ന വകുപ്പിന്റെ പ്രൊഫസറായി പ്രവർത്തിക്കുന്നു. [5] സ്റ്റാൻലി ഫാൽകോയോടൊപ്പം മൈക്കോബാക്റ്റീറിയം മരീനം, ക്ഷയരോഗ പഠനത്തിനായി വികസിപ്പിച്ചെടുത്തു. അവരുടെ പ്രവർത്തനം നേച്ചർ ', സെൽ (ജേണൽ) തുടങ്ങി നിരവധി ജേണലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്,[1][6][3]2018-ൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ ലളിത സഹപങ്കാളിയായി രചിച്ച പേപ്പറിൽ, ലേറ്റന്റ് ടുബർകുലോസിസ് സംബന്ധിച്ച പഠനത്തിനായുള്ള ഗവേഷണ ഫണ്ടുകൾ വകയിരുത്തപ്പെടുന്നതിനായി നൽകപ്പെടുന്ന കണക്കുകൾ വളരെ ഉയർന്നതാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1959-ൽ ബറോഡ നഗരത്തിൽ ജനിച്ചു.[7] [8] അവരുടെ മൂത്ത സഹോദരനായ വെങ്കടരാമൻ രാമകൃഷ്ണന് 2009-ൽ രസതന്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചു.[3]

ഹൈസ്കൂൾ ക്ലാസുകളിൽ, ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും പ്രഗല്ഭയായിരുന്നു. പതിനേഴാം വയസിൽ മെഡിക്കൽ സ്കൂളിൽ പ്രവേശനം നേടി. 1983-ൽ വഡോദരയിലെ ബറോഡ മെഡിക്കൽ കോളേജ് നിന്ന് ബാച്ചിലർ ഓഫ് മെഡിസിനിൽ ബിരുദം നേടി.[9][10]1990-ൽ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി ബിരുദം നേടി.[9]ടഫ്റ്റ്സ്-ന്യൂ ഇംഗ്ലണ്ട് മെഡിക്കൽ സെന്ററിൽ, മെഡിക്കൽ റെസിഡൻസി പ്രോഗ്രാമിന്റെ ബിരുദം നേടുന്ന ആദ്യ വിദേശിയായി.[3] സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ലാബിൽ പോസ്റ്റ്ഡോക്ടർ ജോലികൾ പൂർത്തിയാക്കിയ രാമകൃഷ്ണൻ, മൈകോബാക്ടീറിയം മിറണിനെ ക്ഷയരോഗ പഠനത്തിന് മാതൃകയാക്കി.[5]

2015-ൽ ലളിത രാമകൃഷ്ണൻ അമേരിക്കയിലെ ദേശീയ സയൻസ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [11]

അവലംബം

[തിരുത്തുക]
  1. 1.0 1.1 ലളിത രാമകൃഷ്ണൻ publications indexed by Google Scholar വിക്കിഡാറ്റയിൽ തിരുത്തുക
  2. Anon (2013). "An interview with Lalita Ramakrishnan". Trends in Pharmacological Sciences. 34: 197. doi:10.1016/j.tips.2013.02.005.
  3. 3.0 3.1 3.2 3.3 "Awardee Profile - Lalita Ramakrishnan | Burroughs Wellcome Fund". bwfund.org. Archived from the original on 2016-06-01. Retrieved 2016-04-24.
  4. "Principal Research Fellows | Wellcome Trust". wellcome.ac.uk. Archived from the original on 2016-05-14. Retrieved 2016-04-24.
  5. 5.0 5.1 Sheffield, University of. "Professor Lalita Ramakrishnan - Faculty Events - Faculty of Medicine, Dentistry and Health - Faculties - The University of Sheffield". sheffield.ac.uk. Retrieved 2016-04-24.
  6. ലളിത രാമകൃഷ്ണൻ publications indexed by the Scopus bibliographic database. (subscription required)
  7. "Venkatraman Ramakrishnan - Biographical". www.nobelprize.org. Retrieved 2016-04-24.
  8. "Northwest Association for Biomedical Research" (PDF).
  9. 9.0 9.1 "About | Lalita Ramakrishnan Lab". depts.washington.edu. Retrieved 2016-04-24.
  10. "- BSI Inflammation Affinity Group Speakers Bio - Lalita Ramakrishnan - British Society for Immunology". immunology.org. Archived from the original on 2016-06-02. Retrieved 2016-04-24.
  11. "National Academy of Sciences Elects New Members for 2015". India West. Archived from the original on 2016-05-09. Retrieved 2016-04-24.