ലാലൻ ഫക്കീർ লালন শাহ | |
---|---|
ജനനം | c. 1774 |
മരണം | 17 ഒക്ടോബർ 1890 (About 116) |
അന്ത്യ വിശ്രമം | ചെയൂറിയ, കുഷ്ടിയ, ബംഗാൾ |
സ്ഥാനപ്പേര് | Fakir |
ജീവിതപങ്കാളി | ബിഷോഖ |
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബാവുൽ ഗായകനാണ് ലാലൻ ഫക്കീർ. ബാവുളുകളുടെ ബാവുൽ എന്നറിയപ്പെടുന്ന ലാലൻ ഫക്കീർ ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ കുഷ്ടിയയിലെ നദിയ ജില്ലയിലാണ് ജീവിച്ചിരുന്നത്. 1774 ജനിച്ച ലാലൻ ഫക്കീർ ആയിരത്തോളം ബാവുൾ ഗാനങ്ങളാണ് എഴുതി ചിട്ടപ്പെടുത്തിയത്. ഇതിൽ അറുനൂറോളം പാട്ടുകൾ മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. ഇപ്പോഴും ബാവുൽ ഗായകർ പാടുന്ന പാട്ടുകൾ പലതും ലാലൻ ഫക്കീർ എഴുതിയവയാണ്. ലാലൻ ഫക്കീർ ടാഗോറിനെ ഏറെ സ്വാധീനിച്ചു. ലാലനെ ടാഗോർ വീട്ടിൽ ക്ഷണിച്ചിരുത്തി പാടിച്ചിട്ടുണ്ട്.