![]() | |
Clinical data | |
---|---|
Trade names | Fablyn |
Routes of administration | By mouth |
Drug class | Selective estrogen receptor modulator |
ATC code | |
Identifiers | |
| |
CAS Number | |
PubChem CID | |
IUPHAR/BPS | |
ChemSpider | |
UNII | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
Chemical and physical data | |
Formula | C28H31NO2 |
Molar mass | 413.55 g/mol 563.64 g/mol (tartrate) g·mol−1 |
3D model (JSmol) | |
| |
| |
![]() ![]() |
ഓസ്റ്റിയോപൊറോസിസ്, വാജിനൽ അട്രോഫി തുടങ്ങിയ രോഗാവസ്ഥകളുടെ ചികിത്സക്കായി ഉപയോഗിക്കപ്പെടുന്ന ഒരു മരുന്നാണ് ലാസോഫോക്സിഫെൻ (ഇംഗ്ലീഷ്:Lasofoxifene)[1][2]. ലിത്വാനിയ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നാണ് ഫാബ്ലിൻ എന്ന വ്യാപാരനാമത്തിൽ ഈ മരുന്ന് വിപണനം ചെയ്യപ്പെടുന്നത്. ഇത് ഒരു നോൺ-സ്റ്റിറോയിഡൽ സെലക്റ്റീവ് ഈസ്ട്രജൻ റിസപ്റ്റർ മോഡുലേറ്റർ ആണ്. ഫൈസർ ആണ് ലിഗാന്റ് ഫാർമസ്യൂട്ടിക്കൽസുമായി (LGND) സഹകരിച്ചുകൊണ്ട് ലാസോഫോക്സിഫെൻ വികസിപ്പിച്ചെടുത്തത്. പഠനങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച് ഈ മരുന്ന് സ്തനാർബുദം നിയന്ത്രിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.
ഓസ്റ്റിയോപൊറോസിസ് ബാധിച്ച, ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾ, പ്രതിദിനം 0.5 മില്ലിഗ്രാം എന്ന അളവിൽ ലാസോഫോക്സിഫെൻ കഴിക്കുന്നത് നട്ടെല്ലില്ലിലെയൊ അല്ലാത്തതോ ആയ അസ്ഥികളിലെ ഒടിവുകൾ, ER- പോസിറ്റീവ് സ്തനാർബുദം, കൊറോണറി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു, എന്നാൽ സിരകളിലെ ത്രോംബോബോളിക് (അതായത് രക്തം കട്ടപിടിക്കാനുള്ള) അപകടസാധ്യത ഇതിനാൽ വർദ്ധിക്കുന്നു.[3][4]
സ്തനാർബുദവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ലസോഫോസ്ക്സിഫീൻ അർബുദസാധ്യതയെ 79% മായും ഈസ്റ്റ്രജൻ റിസപ്റ്റർ-പോസിറ്റീവ് സ്താനാർബുദ കേസുകളിൽ 89% കുറവുണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ടാമോക്സിഫീൻ, റാലോക്സിഫീൻ (എസ്.സി.ആർ.എം) എന്നീ മരുന്നുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഉണ്ടായ കുറവിനേക്കാൾ വളരെയധികം മികച്ച ഫലം നൽകുന്നു എന്നും കണ്ടെത്തി.[5] ഇതോടൊപ്പം SERM കളെക്കുറിച്ചു നടന്ന മറ്റൊരു മീറ്റ അനാലിസിസ് വിശകലനത്തിൽ ലസോഫോക്സിഫീൻ തന്നെയാണ് മറ്റുള്ളവയിൽ നിന്ന് മികച്ചത് എന്നും കണ്ടെത്തി.[6]ഇത് SERM കളെക്കാൾ മികച്ച ഫലം നൽകുന്ന അരൊമറ്റേസ് ഇഹിബിറ്റർ മരുന്നുകളുകളേക്കാളും നല്ല ഫലം നൽകുന്നും എന്നും തിരിച്ചറിഞ്ഞു.[6]
{{cite journal}}
: CS1 maint: unflagged free DOI (link)