ലാസ് ലോ ടോത്ത് | |
---|---|
![]() ലാസ് ലോ ടോത്ത് 1972 | |
ജനനം | [1][2] | 1 ജൂലൈ 1938
അറിയപ്പെടുന്നത് | മൈക്കലാഞ്ചലോയുടെ പിയത്ത എന്ന പ്രതിമ തല്ലി തകർത്തവൻ |
ഹംഗേറിയൻ വംശജനായ ഓസ്‌ട്രേലിയൻ ഭൂതത്ത്വശാസ്ത്രജ്ഞനാണ് ലാസ് ലോ ടോത്ത് (ഹംഗേറിയൻ: ടൂത്ത് ലോസ്ലി; ജനനം: 1 ജൂലൈ 1938). 1972 മെയ് 21 ന് മൈക്കലാഞ്ചലോയുടെ പിയത്ത എന്ന പ്രതിമ നശിപ്പിച്ചപ്പോൾ അദ്ദേഹം ലോകമെമ്പാടും കുപ്രസിദ്ധി നേടി. സംഭവത്തിന് ശേഷം ലാസ് ലോ ടോത്തിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിട്ടില്ല. രണ്ടുവർഷം ഇറ്റലിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലാസ് ലോ ടോത്ത് മോചിതനായ ഉടൻ ഓസ്ട്രേലിയയിലേക്ക് നാടുകടത്തി. പിയത്ത എന്ന പ്രതിമ നശിപ്പിച്ചതിൽ പ്രതിഷേധമെന്ന നിലയിലാണ് ഒ.എൻ.വി കുറുപ്പ് മൈക്കലാഞ്ജലോ മാപ്പ് എന്ന കവിത എഴുതിയത്.[3]
ഹംഗറിയിലെ പിലിസ്വരസ്വറിൽ റോമൻ കത്തോലിക്കാ കുടുംബത്തിലാണ് ലാസ് ലോ ടോത്ത് ജനിച്ചത്. ജിയോളജിയിൽ ബിരുദം നേടിയ ശേഷം 1965 ൽ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് താമസം മാറി. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് മോശമായതിനാലും ജിയോളജി ഡിപ്ലോമ അംഗീകരിക്കപ്പെടാത്തതിനാലും ലാസ് ലോ ടോത്ത് തുടക്കത്തിൽ ഒരു സോപ്പ് ഫാക്ടറിയിൽ ജോലി ചെയ്തു. 1971 ജൂണിൽ അദ്ദേഹം ഇറ്റലിയിലെ റോമിലേക്ക് കുടിയേരി.ഇറ്റാലിയൻ ഭാഷയൊന്നും അറിയാതെ, ക്രിസ്തുവായി അംഗീകരിക്കപ്പെടാൻ ലക്ഷ്യമിട്ടു. പോൾ ആറാമൻ മാർപ്പാപ്പയ്ക്ക് അദ്ദേഹം കത്തയച്ചു, അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. [4]