ലാൽഗർ പാലസ് | |
---|---|
![]() | |
അടിസ്ഥാന വിവരങ്ങൾ | |
തരം | Palace |
നഗരം | Bikaner |
രാജ്യം | India |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Samuel Swinton Jacob |
ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ബിക്കാനീറിൽ 1902നും 1926നും ഇടയിൽ മഹാരാജ ആയിരുന്ന സർ ഗംഗ സിംഗിനു വേണ്ടി പണിത കൊട്ടാരമാണ് ലാൽഗർ പാലസ്.
1902നും 1926നും ഇടയിൽ രജപുത്, മുഗൾ, യൂറോപ്പിയൻ ശൈലിയിൽ നിർമിച്ച കൊട്ടാരമാണ് ലാൽഗർ പാലസ്. മഹാരാജ ഗംഗ സിംഗിന്റെ ബ്രിട്ടീഷ് നിയന്ത്രിത സംഘമാണ് ഈ കെട്ടിടം കമ്മീഷൻ ചെയ്തത്. [1] തന്റെ അച്ഛൻ മഹാരാജ ലാൽ സിംഗിന്റെ പേര് ഈ കൊട്ടാരത്തിനു നൽകണം എന്ന് ഗംഗ സിംഗ് തീരുമാനിച്ചു. [2]
1972-ൽ ബിക്കാനീർ മഹാരാജാവായ കർനി സിംഗ് എംപി ഗംഗ സിംഗ്ജി ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപിച്ചു. ലാൽഗർ പാലസിന്റെ വലിയൊരു ഭാഗം ഈ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി മഹാരാജ വിട്ടുനൽകി. പാലസിന്റെ രണ്ട് വിംഗുകൾ ഓരോ ഹോട്ടലുകളാക്കി മാറ്റി, ദി ലാൽഗർ പാലസ് ഹോട്ടൽ എന്ന പൈതൃക ഹോട്ടലിന്റെ വരുമാനം ഉപയോഗിച്ചു ട്രസ്റ്റ് നടത്താനായി. ഇപ്പോൾ ലാൽഗർ പാലസ് ഹോട്ടലിന്റെ ഉടമസ്ഥയും നടത്തുന്നതും അദ്ദേഹത്തിന്റെ മകളായ രാജ്യശ്രീ കുമാരി രാജകുമാരിയാണ്.[3]
ബ്രിട്ടീഷ് ആർക്കിടെക്റ്റ് ആയിരുന്ന സാമുവൽ സ്വിൻട്ടൻ ജേക്കബ് ആണ് ഈ കോമ്പ്ലെക്സ് രൂപകൽപന ചെയ്തത്. ആചാരങ്ങൾക്ക് ശേഷം അന്നുണ്ടായിരുന്ന ജുനഗർ ഫോർട്ടിൽനിന്നും 5 മൈൽ ദൂരം അകലെ 1896-ൽ നിർമ്മാണം ആരംഭിച്ചു. [2] 2 നടുമുറ്റങ്ങൾക്ക് ചുറ്റുമായാണ് പാലസ് നിർമിച്ചിരിക്കുന്നത്, ഏറ്റവും മികച്ച വിംഗ് ആയ ലക്ഷ്മി നിവാസ് പണിപൂർത്തിയായത് 1902-ലാണ്. [2] ബാക്കി മൂന്ന് വിംഗുകൾ ഘട്ടംഘട്ടമായി പൂർത്തിയാക്കി, 1926-ൽ നിർമ്മാണം പൂർത്തിയായി. [4] ലോർഡ് കർസനായിരുന്നു ഹോട്ടലിൽ അതിഥിയായി എത്തിയ ആദ്യ പ്രമുഖ വ്യക്തി. ഗംഗ സിംഗിന്റെ വേട്ടയാടൽ വളരെ പ്രസിദ്ധമായിരുന്നു. [5]
വില കുറഞ്ഞ കല്ലുകൾ ഉപയോഗിക്കുന്നത് വഴി ചെലവ് കുറച്ച് 100,000 രൂപക്ക് പാലസ് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ വൈകാതെ തന്നെ എല്ലാ ചെലവ് കുറക്കൽ നടപടികളും അവസാനിപ്പിച്ചു ആദ്യ വിംഗിന്റെ പണി പൂർത്തിയായപ്പോൾത്തന്നെ 1,000,000 രൂപ ചെലവായി. [6]