ലാൽബാഗിലെ ഗ്ലാസ് ഹൗസ്ലാൽബാഗിന്റെ ഘടനയും വിവരപട്ടികയും
ബെംഗളൂരുവിലെ പ്രശസ്തമായ ഒരു പൂന്തോട്ടം ആണ് ലാൽബാഗ്. ഇത് കമ്മീഷൻ ചെയ്തത് മൈസൂർ രാജാവായിരുന്ന ഹൈദർ അലിയായിരുന്നു. രണ്ടു പ്രധാന വാതിലുകളുള്ള ഈ പൂന്തോട്ടത്തിൽ ഒരു കായലുമുണ്ട്. കുറെ അധികം പക്ഷികളുടെ വാസസ്ഥലം കൂടിയാണിത്. ഞാറപ്പക്ഷിയാണ്(സ്പോട്ട് ബിൽഡ് പെലിക്കൺ) ഇതിൽ പ്രധാനം.
240 ഏക്കറിലായി ബാംഗ്ലൂർ നഗരത്തിന്റെ തെക്കു വശത്തായിട്ടാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. നിരവധി പുഷ്പോത്സവങ്ങൾ ഇവിടെ നടക്കാറുണ്ട്. പ്രത്യേകിച്ചും റിപ്പബ്ലിക്ക് ദിവസം (ജനുവരി 26) നടക്കുന്ന പുഷ്പ പ്രദർശനം വളരെ ശ്രദ്ധയാകർഷിക്കുന്നു. ലാൽ ബാഗിന്റെ അക്ഷാംശം (Latitude): 12% 8´N -ഉം രേഖാംശം (Longitude): 77% 37´E -ഉം ആണ്.