ലിഡിയ ചാർസ്കയ | |
---|---|
![]() | |
ജനനം | Saint Petersburg, Russia | ജനുവരി 31, 1875
മരണം | മാർച്ച് 18, 1938 Leningrad, Soviet Union | (പ്രായം 63)
കയ്യൊപ്പ് | ![]() |
ലിഡിയ ചാർസ്കയ എന്ന ലിഡിയ അലെക്സിയെവ്ന ചാർസ്കയ (Russian: Ли́дия Алексе́евна Чар́ская), January 31, 1875 – March 18, 1938 റഷ്യക്കാരിയായ എഴുത്തുകാരിയും നടിയും ആയിരുന്നു. ചാർസ്കയ എന്നത് അവരുടെ വിളിപ്പേരാകുന്നു. പേരിന്റെ യഥാർഥ അവസാന ഭാഗം ചുറിലോവ എന്നായിരുന്നു.
1898 മുതൽ 1924 വരെ അലെക്സാണ്ട്രിൻസ്കി തിയേറ്ററിലാണ് അവർ നാടകനടിയായി ജോലിചെയ്തത്. 1901 മുതൽ 1916 വരെ അവർ എൺപതു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അവയിൽ പലതും ബെസ്റ്റ് സെല്ലറുകൾ 9 നന്നായി വിറ്റുപോകുന്നവ) ആയിരുന്നു. അവരുടെ ഏറ്റവും നല്ല രചന Princess Dzhavakha (1903)ആയിരുന്നു. ബോറിസ് പാസ്റ്റർനാക്ക് ഡോക്ടർ ഷിവാഗോ രചിക്കുമ്പോൾ താൻ ചാർസ്കയയെപ്പോലെയാണെഴുതുന്നത് എന്നു പറഞ്ഞിരുന്നു. [1]അവരുടെ നോവലുകൾ നാലു വിഭാഗങ്ങളിൽ പെടുന്നു. ഉന്നതകുലജാതരായ പെൺകുട്ടികളുടെ ബോർഡിങ്ങ് സ്കുളുകളിൽ നടക്കുന്ന കഥകൾ; സ്ത്രീകളെ സംബന്ധിച്ച ചരിത്രനോവലുകൾ; നായികയെ ബോർഡിങ്ങ് സ്കുൂളിൽനിന്നും ഒരു ജോലിവരെ പിന്തുടരുന്ന ആത്മകഥാസ്പർശമുള്ള നോവലുകൾ; അപസർപ്പക, കുറ്റാന്വേഷണ നോവലുകൾ. പ്രധാന പ്രമേയം മിക്കതിലും പെൺകുട്ടികൾ തമ്മിലുള്ള സൗഹൃദമാണ്.