ഫ്രാൻസിലെ പ്രസിദ്ധനായ നിയമ സൈദ്ധാന്തികനായിരുന്നു ലിയോൺ ഡുഗിറ്റ് (1859 - 1928). രാഷ്ട്രീയതത്ത്വശാസ്ത്രരംഗത്തും ഇദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട് 1859 ഫെബ്രുവരി 4-ന് ഫ്രാൻസിലെ ലിബോണിൽ (Libourne) ജനിച്ചു. ബോർദൊ (Bordeaux) സർവകലാശാലയിൽ നിയമവിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1886 മുതൽ അവിടെത്തന്നെ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചു. സർവകലാശാലയിലെ നിയമ ഫാക്കൽറ്റിയുടെ ഡീൻ പദവിയിലെത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഫ്രാൻസിൽ നിയമ സൈദ്ധാന്തികനെന്ന നിലയിൽ അംഗീകരിക്കപ്പെട്ടിരുന്ന ഇദ്ദേഹം ഭരണഘടനാ നിയമത്തെക്കുറിച്ചും നിയമശാസ്ത്രത്തെക്കുറിച്ചും ഗ്രന്ഥരചന നടത്തി. രാഷ്ട്രീയതത്ത്വചിന്താപരമായ ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നിയമം, സ്റ്റേറ്റ്, സമൂഹം, പരമാധികാരസ്ഥാനം (soverign) എന്നീ മേഖലകളെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ വിശദമായ അപഗ്രഥനം ലഭ്യമാണ്.
എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികൾ.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡുഗിറ്റ്, ലിയോൺ (1859 - 1928) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |