ലിറ്റിൽ ഫോറസ്റ്റ് (ചലച്ചിത്രം) | |
---|---|
സംവിധാനം | യിം സൂൺ-റൈ |
നിർമ്മാണം | ജെന്ന കു |
തിരക്കഥ | ഹ്വാംഗ് സിയോംഗ്-ഗു |
അഭിനേതാക്കൾ | കിം തായ്-റി Ryu Jun-yeol മൂൺസോ-റി ജിൻ കി-ജൂ |
സംഗീതം | ലീ ജുൻ-ഓ |
ഛായാഗ്രഹണം | ലീ സിയൂംഗ്-ഹൂൺ |
ചിത്രസംയോജനം | കിം സിയോൺ-മിൻ |
സ്റ്റുഡിയോ | വാട്ടർമെലണ പിക്ചേർസ് |
വിതരണം | മെഗാബോക്സ് പ്ലസ് എം |
റിലീസിങ് തീയതി |
|
രാജ്യം | ദക്ഷിണ കൊറിയ |
ഭാഷ | കൊറിയൻ |
ബജറ്റ് | US$1.4 million[1] |
സമയദൈർഘ്യം | 103 മിനുട്ട്സ് |
ആകെ | US$11.1 million[2] |
യിം സൂൺ-റൈ സംവിധാനം ചെയ്ത 2018 ലെ ദക്ഷിണ കൊറിയൻ ചലച്ചിത്രമാണ് ലിറ്റിൽ ഫോറസ്റ്റ്. ഇതേ പേരിൽ 2002 ൽ ഡെയ്‌സുകെ ഇഗരാഷി ടെലിവിഷൻ സീരീയലും പുറത്തിറക്കിയിട്ടുണ്ട്.[3][4]
അദ്ധ്യാപകനാകാനുള്ള ദേശീയ യോഗ്യതാ പരീക്ഷയിൽ പരാജയപ്പെട്ടതിന് ശേഷം, ഹേ-വോൺ (കിം തായ്-റി) സിയോളിലെ പാർട്ട് ടൈം ജോലി ഉപേക്ഷിച്ച് അവൾ വളർന്ന ചെറിയ ഗ്രാമത്തിലേക്ക് മടങ്ങുന്നതാണ് കഥാപശ്ചാത്തലം.
ഒരു കൊറിയൻ പരമ്പരാഗത ഗ്രാമത്തിലെ തന്റെ ബാല്യകാല വീട്ടിലേക്ക് മടങ്ങിവരുന്ന ഒരു യുവതിയുടെ കഥ. അത് അവളുടെ അച്ഛന്റെ ഗ്രാമമാണ്. അച്ഛന്റെ വേർപാടിനുശേഷം അമ്മയും മകളും അവിടെ തന്നെതുടർന്നു. ആ ഗ്രാമത്തിലെ വിശിഷ്ട വിഭവങ്ങളും കൃഷിയും നിറഞ്ഞുനിൽക്കുന്നുണ്ട്. നായികയുടെ ഓർമ്മകളിലൂടെ മാതൃ ബന്ധത്തിൻറെ മഹത്വവും മനോഹാരിതയും ഈ സിനിമ അവതരിപ്പിക്കുന്നു. സൗഹൃദം, പ്രണയം, അമ്മ-മകൾ ബന്ധം എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം കഥ പറയുന്നത്. ഗ്രാമത്തിന്റെ ഭംഗിയോടൊപ്പം മനുഷ്യ ബന്ധങ്ങളുടെ ലളിതവും സുന്ദരവുമായ അവതരണവുമാണ് ചിത്രത്തിലേക്ക് ആകർഷിപ്പിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള സൗഹൃദം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒരു നാടിന്റെ ഭക്ഷണ ശൈലിയും, ജീവിതരീതിയും, സംസ്കാരവുമെല്ലാം പ്രേക്ഷകന് മനസ്സിലാക്കിക്കൊടുക്കാൻ ഈ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്. പലവിധ ഭക്ഷണങ്ങൾ നമുക്കുമുന്നിലിങ്ങനെ നിരത്തുമ്പോൾ അറിയാതെ ആ ഭക്ഷണത്തിന്റെ രുചി നമ്മുടെ നാവിലുമലയടിക്കും. തിരിച്ചെത്തുന്ന അവളെ സ്വീകരിക്കാൻ വീട്ടിൽ അമ്മയില്ലായിരുന്നു. അമ്മയുടെ ഓർമകളും പാചകരീതികളുമാണ് ആ വീട്ടിൽ അവൾക്ക് കൂട്ടിരിക്കുന്നത്. തുടർന്ന് ആ കൊച്ചുഗ്രാമത്തിലെ മണ്ണിലേക്കും മനുഷ്യരിലേക്കും രുചികളിലേക്കുമെല്ലാം അവൾ ആഴ്ന്നിറങ്ങുന്നു. പഴയകൂട്ടുകാരികളെ കണ്ടെത്തുന്നു. മാറിയെത്തുന്ന ഋതുഭേദങ്ങളിലൂടെയും അമ്മയുടെ രുചിക്കൂട്ടുകളുടെ ഓർമകളിലൂടെയും പതിയെ അവൾ അമ്മയുടെ വീടുവിട്ടിറങ്ങുന്നതിന്റെ ലക്ഷ്യം മനസ്സിലാക്കുന്നു.
അവാർഡുകൾ | വിഭാഗം | സ്വീകരിച്ചത് | ഫലം | റഫറൻസ് |
---|---|---|---|---|
54-ാമത് ബെയ്‌ക്‌സാങ് ആർട്സ് അവാർഡുകൾ | മികച്ച നടി | കിം തായ്-റി | നാമനിർദ്ദേശം | [5] |
മികച്ച പുതുമുഖനടി | ജിൻ കി-ജൂ | നാമനിർദ്ദേശം | ||
27-ാമത് ബിൽ ഫിലിം അവാർഡുകൾ | മികച്ച നടി | കിം തായ്-റി | നാമനിർദ്ദേശം | [6][7] |
മികച്ച പുതുമുഖനടി | ജിൻ കി-ജൂ | നാമനിർദ്ദേശം | ||
55-ാമത് ഗ്രാൻഡ് ബെൽ അവാർഡുകൾ | നാമനിർദ്ദേശം | [8] | ||
2-ാമത് സിയോൾ അവാർഡുകൾ | നാമനിർദ്ദേശം | [9] | ||
38-ാമത് കൊറിയൻ അസോസിയേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ | മികച്ച 11 സിനിമകൾ | ലിറ്റിൽ ഫോറസ്റ്റ് | വിജയിച്ചു | [10] |
39-ാമത് ബ്ലു ഡ്രാഗൺ ഫിലിം അവാർഡ്സ് | മികച്ച സിനിമ | നാമനിർദ്ദേശം | [11] | |
മികച്ച സംവിധായകൻ | യിം സൂൺ-റൈ | നാമനിർദ്ദേശം | ||
മികച്ച നടി | കിം തായ്-റി | നാമനിർദ്ദേശം | ||
മികച്ച എഡിറ്റിംഗ് | കിം സൺ-മിൻ | നാമനിർദ്ദേശം | ||
മികച്ച കലാസംവിധാനം | യൂൻ നാ-റാ | നാമനിർദ്ദേശം | ||
അഞ്ചാമത്തെ കൊറിയൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അവാർഡുകൾ | മികച്ച സംവിധാനം | യിം സൂൺ-റൈ | വിജയിച്ചു | [12] |
18 മത് ഡയറക്ടേർസ് കട്ട് അവാർഡുകൾ | മികച്ച നടി | കിം തായ്-റി | വിജയിച്ചു | [13] |
24-മത് ചുൻസാ ഫിലിം ആർട്ട് അവാർഡുകൾ | മികച്ച സംവിധാനം | യിം സൂൺ-റൈ | നാമനിർദ്ദേശം | |
മികച്ച നടി | കിം തായ്-റി | നാമനിർദ്ദേശം | ||
മികച്ച പുതുമുഖ നടി | ജിൻ കി-ജൂ | വിജയിച്ചു |
അഭിനേതാവ് | വേഷം |
---|---|
കിം തായ്-റി | ഗാനം ഹേ-വോൺ[14] |
വിനീത കോശി | സുധ |
റ്യു ജൂൺ-ഇയോൾ | ലീ ജെയ്-ഹ[15] |
മൂൺ യോ-റി | അമ്മ[16] |
ജിൻ കി-ജൂ | ജൂ യൂൻ-സൂക്ക് |
പാർക്ക വോൺ സാങ് | മെയിൽമാൻ (പ്രത്യേക കഥാപാത്രം) |
ജംഗ് ജുൻ വോൺ | ഹൂൺ-യി (പ്രത്യേക കഥാപാത്രം) |
2017 ജനുവരി 21 നാണ് പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി ആരംഭിച്ചത്. സൗത്ത് ജിയോങ്‌സാങ് പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഇത് നടന്നത്. 2017 ഒക്ടോബർ 26 ന് ചിത്രീകരണം പൂർത്തിയായി.[17]
1.4 ദശലക്ഷം യുഎസ് ഡോളർ ചെലവിൽ ചിത്രം നിർമ്മിച്ചു.[18]
പ്രദർശനത്തിന്റെ ആദ്യ ദിനം കൊറിയൻ ബോക്‌സോഫീസിൽ 131,337 പ്രേക്ഷകരെ ആകർഷിച്ചുകൊണ്ട് ചിത്രം രണ്ടാം സ്ഥാനത്തെത്തി..[19] 832 തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തതിനുശേഷം ആദ്യ വാരാന്ത്യത്തിൽ 372,394 സിനിമാപ്രേമികളെ 'ലിറ്റിൽ ഫോറസ്റ്റ്' ആകർഷിച്ചു.വാരാന്ത്യത്തിലെ ടിക്കറ്റ് വിൽപ്പനയുടെ 22.3 ശതമാനമാണിത്[20] ആദ്യ അഞ്ച് ദിവസത്തിന്റെ അവസാനത്തിൽ ഇത് 686,000 ടിക്കറ്റ് വിൽപ്പനയായി ഉയർന്നു. [12].[21]
2018 മാർച്ച് 10-ാഓടെ പ്രഥമപ്രദർശനം മുതൽ 11 ദിവസത്തിനുള്ളിൽ ചിത്രം ഒരു ദശലക്ഷത്തിലധികം സിനിമാപ്രേമികൾ കണ്ട് 7.5 ദശലക്ഷം യുഎസ് ഡോളർ നേടുകയും ചെയ്തു.[22]
രണ്ടാം വാരാന്ത്യത്തിൽ 262,953 പ്രേക്ഷകർ ഈ ചിത്രം കണ്ട് കൊറിയൻ ബോക്സ് ഓഫീസിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.[23][24]
മൂന്ന് വാരാന്ത്യങ്ങൾക്ക് ശേഷം കൊറിയൻ ബോക്സ് ഓഫീസിൽ ലിറ്റിൽ ഫോറസ്റ്റ് മൂന്നാം സ്ഥാനത്ത് തുടർന്നു.വാരാന്ത്യത്തിൽ 127,456 സിനിമാപ്രേമികളെ ആകർഷിക്കുകയും മൂന്ന് ആഴ്ച അവസാനത്തോടെ മൊത്തം ടിക്കറ്റ് വിൽപ്പന 1.35 ദശലക്ഷമായി ഉയരുകയും ചെയ്തു.[25][26]
നാലാം വാരാന്ത്യത്തിലുടനീളം 60,162 സിനിമാപ്രേമികളെ ആകർഷിച്ച ഈ ചിത്രം വാരാന്ത്യ ബോക്സോഫീസിൽ നാലാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.[27][28]
കൊറിയ ഹെറാൾഡ് ലിറ്റിൽ ഫോറസ്റ്റിനെ "വില്ലനും യഥാർത്ഥ പിരിമുറുക്കവുമില്ലാത്ത, യഥാർത്ഥ സംഘട്ടനവുമില്ലാത്ത ഒരു ചെറിയ സിനിമ" എന്ന് അവലോകനം ചെയ്തു. സംവിധായകൻ സിനിമാ കാഴ്ചയെ വേണ്ടവിധം പോകാൻ അനുവദിച്ചാൽ നമുക്ക് ആവശ്യമുള്ളത് കൃത്യമായി നൽകുമെന്നും പറഞ്ഞു."[29]