വ്യക്തി വിവരങ്ങൾ | |
---|---|
പൂർണ്ണനാമം | Lilima Minz |
പൗരത്വം | ഇന്ത്യ |
താമസസ്ഥലം | സുന്ദർഗഡ് |
Sport | |
രാജ്യം | India |
കായികമേഖല | ഹോക്കി |
ക്ലബ് | Odisha, indian Railways[1] |
ഇന്ത്യൻ വനിത ഹോക്കി ടീം അംഗമാണ് ലിലിമ മിൻസ്. ഇന്ത്യൻ ദേശീയ ടീമിലെ ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന[2] ഇവർ 2016ലെ റിയോ ഒളിമ്പിക്‌സിനുള്ള വനിത ഹോക്കി ടീമിൽ അംഗമായിരുന്നു. റിയോ ഒളിമ്പിക്‌സിൽ വനിതാ വിഭാഗം ഹോക്കിയിൽ ജപ്പാനെതിരായ മൽസരത്തിൽ ഇന്ത്യക്ക് വേണ്ടി ലിലിമ മിൻസ് ഒരു ഗോൾ നേടി. മനില. ഈ മൽസരം സമനിലയിൽ അവസാനിച്ചു.
ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ ലൻജിബെർന ബ്ലോക്കിൽ ബിഹാവന്ദ് തനതോലി ഗ്രാമത്തിൽ 1994 ഏപ്രിൽ 10ന് ജനനം. അൻജിലസ് മിൻസ്, സിൽവിയ മിൻസ് ദമ്പതികളുടെ മകളാണ്.[3] ഒഡീഷയിലെ റോർകേല പൻപോഷ് സ്‌പോർട്‌സ് ഹോസ്റ്റലിലാണ് ഇവർ പരിശീലനം നേടിയത്.[4]
അന്താരാഷ്ട്ര തലത്തിൽ 74ൽ അധികം മൽസരങ്ങളിൽ പങ്കെടുത്ത ലിലിമ ആറു ഗോളുകൾ നേടിയിട്ടുണ്ട്.