സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമാണ് ഡോ. ലീലാ ഓംചേരി (31 മേയ് 1929). ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.[1]
കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ പരേതരായ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകളായി ജനിച്ചു. ഭർത്താവ് പ്രശസ്ത നാടകകൃത്ത് ഓംചേരി എൻ.എൻ പിള്ള. പ്രശസ്ത ഗായകൻ പരേതനായ കമുകറ പുരുഷോത്തമന്റെ മൂത്ത സഹോദരിയാണ്. കർണാടകസംഗീതം, ഹിന്ദുസ്‌ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. യും നേടി. ഡൽഹി സർവ്വകലാശാലയിൽ അദ്ധ്യാപികയായിരുന്നു.[2]
സോപാന സംഗീതം, കേരളത്തിലെ സ്‌ത്രീനൃത്തൃത്തിന്റെ പൂർവപശ്ചാത്തലം, സ്‌ത്രീനൃത്തൃത്തിന്റെ സംഗീതപാരമ്പര്യം തുടങ്ങി നിലച്ചുപോയഅപൂർവങ്ങളായ സമ്പ്രദായങ്ങളെയും രചനകളെയും അഭിനയ ഗാനസാഹിത്യത്തെയുംപ്പറ്റി നിരവധി അന്വേഷണങ്ങൾ നടത്തി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.2023 നവംബർ ഒന്നിന് അന്തരിച്ചു.
{{cite news}}
: Check date values in: |accessdate=
, |date=
, and |archivedate=
(help)
{{cite web}}
: Check date values in: |accessdate=
(help); External link in |publisher=
(help)
{{cite web}}
: Check date values in: |accessdate=
(help)