Lucille Clifton ലുസീൽ ക്ലിഫ്ടൺ | |
---|---|
![]() Lucille Clifton | |
ജനനം | Depew, New York, United States | ജൂൺ 27, 1936
മരണം | ഫെബ്രുവരി 13, 2010 | (പ്രായം 73)
തൊഴിൽ | കവയിത്രി |
ജീവിതപങ്കാളി | Fred James Clifton |
ലുസീൽ ക്ലിഫ്ടൺ (Lucille Clifton ജനനം 1936 ജൂൺ 27) പ്രശസ്തയായൊരു അമേരിക്കൻ കവയിത്രിയാണ്. കറുത്തവർഗ്ഗക്കാരിയായ അവർ മാതൃത്വം തുടിക്കുന്നതും സ്വന്തം വർഗ്ഗക്കാരുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന രചനകൾ ആണ് കൂടുതലും നടത്തിയിട്ടുള്ളത്.
2007-ലെ 'റൂത്ത് ലില്ലി കവിതാ പുരസ്കാരം' അവർക്കാണ് ലഭിച്ചത്. ഈ പുരസ്കാരത്തിന് അർഹയാകുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരിയാണ് അവർ.[1]
ലൂസീൽ ക്ലിഫ്ടൻ (ജനനപ്പേര്: തെൽമ ലൂസീൽ സായ്ല്സ്) ന്യൂയോർക്കിലെ ഡെപ്യൂവിലാണ് ജനിച്ചത്. [2]വളർന്നത് ന്യൂയോർക്കിലെ തന്നെ ബഫല്ലോയിലും. ഫോസ്ഡിക് മാസ്റ്റൻ പാർക്ക് ഹൈസ്കൂളിൽ പഠിച്ചശേഷം .[3] ഹൊവാർഡ് സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പഠനം നടത്തി (1953-1955) ഇതിനു ശേഷം ബഫലോക്കടുത്തുള്ള ഫ്രേഡോണിയയിൽ ന്യൂയോർക്ക് സ്റ്റേറ്റ് സർവ്വകലാശാലയിൽ പഠിച്ചു. [3]
1958 ൽ അവർ ബഫലോ സർവ്വകലാശാലയിൽ തത്വചിന്ത പഠിപ്പിച്ചിരുന്ന പ്രൊഫസറായ ഫ്രെഡ് ജേംസ് ക്ലിഫ്ടണെ വിവാഹം കഴിച്ചു. അവർക്ക് 6 കുട്ടികൾ പിറന്നു. 158 മുതൽ 1960 വരെ ലൂസീൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിവിഷൻ ഓഫ് എമ്പ്ലോയ്മെന്റിൽ ക്ലാർക്കായി ജോലി ചെയ്തു. തുടർന്ന് വാഷിങ്ങ്ടണിലെ ഓഫിസ് ഒഫ് എഡുക്കേഷനിൽ സഹായിയായി പ്രവർത്തിച്ചു. എഴുത്തുകാരനായിരുന്ന ഇഷ്മായീൽ ആണ് ലൂസില്ലിനെ ക്ലിഫ്റ്റണു പരിചയപ്പെടുത്തിക്കൊടുത്തത്. ക്ലിഫ്ടൺ അക്കാലത്ത് ബഫലോ സമൂഹത്ത്ല് ഒരു നാടക വർക്‌ഷോപ്പ് സംഘടിപ്പിക്കുകയായിരുന്നു. ലൂസിൽ നിരവധിയായ കവിതകൾ എഴുതിയിരുന്നു.
1966 ൽ ഇഷ്മായിൽ റീഡ് ലൂസില്ലിന്റെ ചില കവിതകൾ ലാങ്സ്റ്റൺ ഹൂസിനു നൽകി. ഹൂസ് അത് പോയട്രി ഓഫ് ദ നീഗ്രോ എന്ന കവിതാ സമാഹാരത്തിൽ പെടുത്തി പ്രസിദ്ധീകരിച്ചു. 1967-ൽ ലൂസിലും കുടുംബവും മേരിലാന്റിലെ ബാൽടിമോറിലേക്ക് മാറിത്താമസിച്ചു.[3] ലൂസില്ലിന്റെ ആദ്യത്തെ കവിതാസമാഹാരമായ ഗുഡ് ടൈംസ് ( നല്ല സമയങ്ങൾ) 1969 -ൽ പ്രസിദ്ധീകൃതമായി. ഈ പുസ്തകം ന്യൂയോർക്ക് ടൈംസിന്റെ ആവർഷത്തെ 10 മികച്ച ഗ്രന്ഥങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. 1971 മുതൽ 74 വരെ ബാൽട്ടിമോറിലെ കോപ്പിൻ സ്റ്റേറ്റ് കോളേജിലെ ആസ്ഥാന കവയിത്രിയായിരുന്നു ലൂസിൽ.[4] 1979 മിതൽ 1985 വരെ മേരിലാന്റിന്റെ ആസ്ഥാന കവയിത്രിയായി. 1982 മുതൽ 83 വരെ കൊളംബിയ സർവ്വകലാശായിലെ ആർട്സ് സ്കൂളിൽ വിസിറ്റിങ് റൈറ്ററായി പ്രവർത്തിച്ചു. 1984 ൽ ഭർത്താവ് ക്ലിഫ്ടൺ കാൻസർ ബാധിച്ചു മരിച്ചു. [3]
{{cite news}}
: |access-date=
requires |url=
(help); Check date values in: |accessdate=
and |date=
(help)