അലങ്കാര സസ്യ വിപണനത്തിൽ Lsa എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഓർക്കിഡേസീ കുടുംബത്തിലെ അധിസസ്യ ഓർക്കിഡ് ജനുസ്സാണ് ലൂയിസിയ (Luisia). ഏഷ്യയുടെ ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന, ജപ്പാൻ, മലേഷ്യ, ഫിലിപ്പീൻസ്, ആസ്ത്രേലിയ, മൈക്രോനേഷ്യ, മെലനേഷ്യ എന്നിവിടങ്ങളിലായി ഏതാണ്ട് 40 സ്പീഷീസുകൾ ഈ ജനുസിൽ ഉണ്ട്.[2] ഗുവാമിന്റെ വൈസ് ഗവർണറായിരുന്ന ലൂയിസ് ഡി തോറസിന്റെ പേരിൽ 1829ൽ ചാൾസ് ഗോഡിച്ചാഡ് ബ്യൂപ്രെ ആയിരുന്നു ഈ ജനുസ്സിന് പേരിട്ടത്. ഈ ജനുസിലെ സ്പീഷീസുകൾ കുത്തനെ വളരുന്നവയോ അധിസസ്യങ്ങളോ ആണ്. അവ ഒറ്റത്തണ്ടിന്റെ തുടർച്ചയായി വളരുന്ന(monopodial) ഉരുണ്ട തണ്ടുകളോടും ഇലകളോടും കൂടി(terete- നീണ്ട് ഉരുണ്ട്, ചിലപ്പോൾ അറ്റത്തേക്ക് നേർത്തു വരുന്ന, കുറുകെ മുറിച്ചാൽ വൃത്താകാരത്തിലുള്ള സസ്യഭാഗങ്ങൾ) കാഴ്ചയിൽ പരസ്പരം സാമ്യമുള്ളവയാണ്. ചുവടിനോട് ചേർന്ന് ശാഖകളായി പിരിഞ്ഞ തണ്ടുകളിൽ ഒന്നിടവിട്ട് വിന്യസിച്ചിട്ടുള്ള ഉരുണ്ട ഇലകൾ തണ്ടിനോട് ചേർന്ന് നീളത്തിൽ രണ്ടായി മടക്കിയതു പോലെയുള്ളവയാണ്(conduplicate). പത്രകക്ഷത്തിൽ ഉണ്ടാകുന്ന പൂങ്കുലകളിൽ ഒരേസമയത്ത് ഒട്ടേറെ പൂക്കൾ വിരിയുന്നു. പൂക്കൾക്ക് തേനീച്ചയുമായി രൂപസാമ്യമുള്ളതുകൊണ്ട് ഈ ജീനസിനെ പൊതുവിൽ "തേനീച്ച ഓർക്കിഡുകൾ"(bee orchid) വിളിക്കാറുണ്ട്. മാംസളമായ ലേബല്ലം ഇരുണ്ട ചുവപ്പുനിറമുള്ളവയായിരിക്കും. ഇത് ഉറപ്പുള്ളതും വശങ്ങളിലേക്കുള്ള ചെറിയ ലോബുകളും മെത്തപോലെയുള്ള ഗ്ലാൻഡുകളും ഉള്ള അടിഭാഗവും ദന്തുരമായ അരികുകളുള്ള മുകൾഭാഗവും ഉള്ളതുമാണ്.[3]
- Luisia abrahamii Vatsala in A.Abraham & P.Vatsala, 1981
- Luisia amesiana Rolfe, 1893
- Luisia antennifera Blume, 1849
- Luisia appressifolia Aver., 2000
- Luisia boninensis Schltr., 1906
- Luisia brachystachys (Lindl.) Blume, 1849
- Luisia cantharis Rolfe, 1895
- Luisia celebica Schltr., 1911
- Luisia confusa Rchb.f. in W.G.Walpers, 1863
- Luisia cordata Fukuy., 1934
- Luisia cordatilabia Ames & Quisumb. (1933, publ. 1934)
- Luisia curtisii Seidenf., 1997
- Luisia filiformis Hook.f., 1890
- Luisia foxworthii Ames, 1908
- Luisia hancockii Rolfe, 1896
- Luisia javanica J.J.Sm., 1914
- Luisia jonesii J.J.Sm., 1914
- Luisia longispica Z.H.Tsi & S.C.Chen, 1994
- Luisia macrantha Blatt. & McCann, 1932
- Luisia macrotis Rchb.f., 1869
- Luisia magniflora Z.H.Tsi & S.C.Chen, 1994
- Luisia megasepala Hayata, 1914
- Luisia microptera Rchb.f., 1870
- Luisia morsei Rolfe, 1903
- Luisia primulina C.S.P.Parish & Rchb.f., 1874
- Luisia psyche Rchb.f., 1863
- Luisia pulniana Vatsala in A.Abraham & P.Vatsala, 1981
- Luisia ramosii Ames, 1911
- Luisia recurva Seidenf., 1971
- Luisia secunda Seidenf., 1971
- Luisia taurina J.J.Sm., 1910
- Luisia tenuifolia Blume, 1849
- Luisia teres (Thunb.) Blume, 1849
- Luisia thailandica Seidenf., 1971
- Luisia trichorhiza (Hook.) Blume, 1849
- Luisia tristis (G.Forst.) Hook.f., 1890
- Luisia unguiculata J.J.Sm., 1926
- Luisia volucris Lindl., 1853
- Luisia zollingeri Rchb.f. in W.G.Walpers, 1863
- x Aeridisia (Aerides x Luisia)
- x Aeridovanisia (Aerides x Luisia x Vanda)
- x Ascogastisia (Ascocentrum x Gastrochilus x Luisia)
- x Debruyneara (Ascocentrum x Luisia x Vanda)
- x Dominyara (Ascocentrum x Luisia x Neofinetia x Rhynchostylis )
- x Gastisia (Gastrochilus x Luisia)
- x Gastisocalpa (Gastrochilus x Luisia x Pomatocalpa)
- x Goffara (Luisia x Rhynchostylis x Vanda)
- x Luascotia (Ascocentrum x Luisia x Neofinetia)
- x Luicentrum (Ascocentrum x Luisia)
- x Luichilus (Luisia x Sarcochilus)
- x Luinetia (Luisia x Neofinetia)
- x Luinopsis (Luisia x Phalaenopsis)
- x Luisanda (Luisia x Vanda)
- x Luistylis (Luisia x Rhynchostylis )
- x Luivanetia (Luisia x Neofinetia x Vanda)
- x Pageara (Ascocentrum x Luisia x Rhynchostylis x Vanda)
- x Pomatisia (Luisia x Pomatocalpa)
- x Scottara (Aerides x Arachnis x Luisia)
- x Trautara (Doritis x Luisia x Phalaenopsis)