ലെന | |
---|---|
ജനനം | ലെന |
തൊഴിൽ | ചലച്ചിത്രനടി |
സജീവ കാലം | 1998- present |
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ലെന. ലെന കുമാർ, ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.[1] ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.[1]
തൃശൂരിലെ സെവന്ത്ഡേ അഡ്വന്റിസ്റ്റ് സ്കൂളിലും[2] ഹരിശ്രീ വിദ്യാ നിഥി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ കൊമേർസിൽ ബിരുദം നേടി. പ്രജ്യോതി നികേതൻ എന്ന പുതുക്കാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദ പഠനം ചെയ്യുന്ന സമയത്ത് രണ്ടാം ഭാവം എന്ന സിനിമയിൽ അഭിനയിച്ചു. രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയ ശേഷം മുംബൈയിലെ ഒരു ആശുപത്രിയിൽ മനഃശാസ്ത്ര വിഭാഗത്തിൽ ജോലി നോക്കി 2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. അസോസിയേറ്റ് സംവിധായകനായി സാൾറ്റ് ആൻഡ് പെപ്പർ സിനിമയിലൂടെ അഭിലാഷും സിനിമാ ലോകത്തെത്തി. പിന്നീട് 22 ഫീമെയിൽ കോട്ടയം[3] എന്ന സിനിമയിലെ തിരക്കഥയിലൂടെ പ്രശസ്തനായി.[4] പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.[5]
പഠിക്കുന്നതിനിടക്ക് നാടക ട്രൂപ്പ് തുടങ്ങാനായി പദ്ധതിയിട്ടിരുന്ന ലെനയെ പ്രിൻസിപ്പലാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടുത്തുന്നത്.[6] ജയരാജിന്റെ സ്നേഹം, കരുണം ശാന്തം എന്നീ സിനിമകളിൽ അഭിനയച്ച ശേഷം സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലും അഭിനയിച്ചു.
മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു.
വർഷം | ചിത്രം | കഥാപാത്രം | കുറിപ്പ് |
---|---|---|---|
2015 | എന്ന് നിന്റെ മൊയ്തീൻ | പാത്തുമ്മ | നായകന്റെ ഉമ്മ |
2012 | നോട്ടി പ്രൊഫസ്സർ | ടെസ്സ | ടിനി ടോമിന്റെ ഭാര്യ |
2012 | 101 ചോദ്യങ്ങൾ | ||
2012 | മൈ ബോസ് | ||
2012 | അർദ്ധനാരീശ്വരൻ | ഹേമ | |
2012 | ഉസ്താദ് ഹോട്ടൽ | ||
2012 | എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയും | ||
2012 | ഓറഞ്ച് | സരിത | |
2012 | ഈ അടുത്ത കാലത്ത് | രൂപ | |
2012 | അസുരവിത്ത് | വയലിൻ ടീച്ചർ/ നായകൻറെ അമ്മ | |
2011 | അതേ മഴ അതേ വെയിൽ | ശ്രീലക്ഷ്മി | |
2011 | കില്ലാഡി രാമൻ | ||
2011 | സ്നേഹവീട് | ലില്ലി | |
2011 | ഗദ്ദാമ | ||
2011 | ട്രാഫിക് | ശ്രുതി | |
2010 | കന്യാകുമാരി എക്സ്പ്രസ് | മോഹന്റെ ഭാര്യ | |
2010 | കാര്യസ്ഥൻ | സരസ്വതി | |
2010 | കോക്ടെയ്ൽ | ഡോക്ടർ | Cameo |
2010 | രാമ രാവണൻ | ||
2010 | ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | ഗോവിന്ദൻ കുട്ടിയുടെ ഭാര്യ | ഇൻ ഹരിഹർ നഗറിന്റെ മൂന്നാം ഭാഗം |
2010 | ഏപ്രിൽ ഫൂൾ | മുകേഷിന്റെ ഭാര്യ | Cameo |
2009 | റോബിൻഹുഡ് | മീര | |
2009 | തിരുനക്കര പെരുമാൾ | ||
2009 | ഡാഡി കൂൾ | അദ്ധ്യാപിക | Cameo |
2009 | ഭഗവാൻ | നഴ്സ് | |
2009 | ടു ഹരിഹർ നഗർ | ഗോവിന്ദൻ കുട്ടിയുടെ ഭാര്യ | ഇൻ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗം |
2008 | ദെ ഇങ്ങോട്ട് നോക്കിയേ | ജൂലിയ | |
2007 | ബിഗ് ബി | സെലിയ | |
2004 | കൂട്ട് | പാർവതി | |
2001 | രണ്ടാം ഭാവം | മണിക്കുട്ടി | |
2000 | ഇന്ദ്രിയം | ശ്രീദേവി | |
2000 | A Slender Smile | ബീന | |
2000 | ദേവദൂതൻ | ||
2000 | ശാന്തം | ദേശീയപുരസ്കാരം നേടിയ ചലച്ചിത്രം (2000) | |
2000 | കൊച്ചു കൊച്ചു സന്തോഷങ്ങൾ | ആശ | |
2000 | സമ്മർ പാലസ് | ||
2000 | വർണ്ണക്കാഴ്ചകൾ | Cameo | |
2000 | ഒരു ചെറുപുഞ്ചിരി | ||
1999 | കരുണം | ||
1998 | സ്നേഹം | അമ്മു | ആദ്യ ചലച്ചിത്രം |
2013 - മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യക ടാക്കീസ്)