ലെസോത്തോയിലെ വിദ്യാഭ്യാസം അനേകം പരിഷ്കരണങ്ങൾക്കു വിധേയമായിട്ടുണ്ട്. ഇപ്പോൾ പ്രാഥമികവിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവും സാർവത്രികവും ആയി ഭരണഘടന അനുശാസിക്കുന്നു.
ലെസോത്തൊ ലൊകത്തെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ശതമാനം ജി ഡി പിയാണ് ചിലവിടുന്നത്. 13% വരുമിത്. [1] ശരാശരി ഒരു കുട്ടിക്ക് 10 വർഷം വിദ്യാഭ്യാസത്തിനായി ചിലവൊഴിക്കാനാവും.[2] 6 മുതൽ 13 വയസുവരെമാത്രമാണ് വിദ്യാഭ്യാസം നിർബന്ധിതമായിരിക്കുന്നത്.[3] സെക്കണ്ടറി വിദ്യാഭ്യാസം നിർബന്ധിതമല്ല. 2005ൽ 24.0% ആണ് 13- to 17-വയസ്സുള്ളവർ വിദ്യാഭ്യാസം നേടിയത്.[4] ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് സ്കൂളിൽ പോകുന്നത്. 15.6% കുറവ് ആൺകുട്റ്റികളേ എൺകുട്റ്റികളെ അപേക്ഷിച്ച് സ്കൂലിൽ പോകുന്നുള്ളു.