വികസിപ്പിച്ചത് | EditShare LLC |
---|---|
ആദ്യപതിപ്പ് | 1989 |
Stable release | 14.0.0[1]
/ ഏപ്രിൽ 4, 2017 |
ഓപ്പറേറ്റിങ് സിസ്റ്റം | |
പ്ലാറ്റ്‌ഫോം | IA-32[2] |
വലുപ്പം | 93 MB |
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
തരം | നോൺ-ലീനിയർ എഡിറ്റിംഗ് സിസ്റ്റം |
അനുമതിപത്രം | ഫ്രീമിയം |
വെബ്‌സൈറ്റ് | www |
പ്രൊഫഷണൽ ആയ ഒരു നോൺ-ലീനിയർ എഡിറ്റിംഗ് സിസ്റ്റം (എൻഇഎൽ) ആണ് ലൈറ്റ് വർക്ക്സ്. 2കെ, 4കെ റെസല്യൂഷനുകൾ, പിഎഎൽ, എൻടിഎസ്‍സി, ഹൈ ഡെഫിനിഷൻ തുടങ്ങിയ ഫോർമാറ്റുകളിൽ ഡിജിറ്റൽ വീഡിയോ എഡിറ്റുചെയ്യുന്നതിനും പ്രസിദ്ധീകരണത്തിന് തയ്യാറാക്കുന്നതിമുള്ള സോഫ്റ്റ്‍വെയറാണിത്. കമ്പ്യൂട്ടർ അധിഷ്ഠിതമായ നോൺ-ലീനിയർ എഡിറ്റിംഗ് രംഗത്തെ അതികായന്മാരിലൊന്നാണ് ലൈറ്റ്‍വർക്ക്സ്. 1989 മുതൽ തന്നെ ഈ സോഫ്റ്റ്‍വെയർ വികസിപ്പിക്കുന്നുണ്ട്. ഡിജിറ്റൽ നോൺ-ലീനിയർ എഡിറ്റിംഗിന്റെ അമരക്കാരായി പ്രവർത്തിക്കുന്നതിന് 2017 ഇഎംഎംവൈ അവർഡ് ലൈറ്റ്‍വർക്സിന് ലഭിക്കുകയുണ്ടായി. ലിനക്സ്, വിന്റോസ്, മാക് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്നതുകൊണ്ട് ലക്ഷക്കണക്കിന് ഉപയോക്താക്കൾ ലൈറ്റ്‍വർക്സിന് ഉണ്ട്.
ഈ പ്രോഗ്രാം വിന്റോസിലും ലിനക്സിലും മാക് ഓഎസിലും ലഭ്യമാണ്. ഒരു ഓപ്പൺസോഴ്സ് പതിപ്പ് മെയ് 2010[3] ൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അതിന്റെ സ്രോതസ്സ് പുറത്തുവിട്ടിട്ടില്ല.
സൗജന്യ പതിപ്പിൽ കുറച്ച് ഫീച്ചറുകളേ ഉൾപ്പെടുത്തിയിട്ടുള്ളു.
നോട്ട്: ലൈറ്റ്‍വർക്സ് 14 മുതൽ ഡിവിഡിയിലേക്കോ ബ്ലൂറേ ഡിസ്കിലേക്കോ നേരിട്ട് കയറ്റുമതിചെയ്യാൻ സൗജന്യ പതിപ്പിന് സാധിക്കില്ല. എന്നാൽ ഹാർഡ് ഡ്രൈവിലേക്ക് സാധിക്കും.
Film title | Year | Director | Editor |
---|---|---|---|
പൾപ് ഫിക്ഷൻ[4] | 1994 | ക്വെന്റിൻ ടരന്റിനോ |
സാലി മെൻകെ |
ദ ക്യുവർ[5] | 1995 | പീറ്റർ ഹോർട്ടൺ |
ആന്റണി ഷെറിൻ |
റോമിയോ + ജൂലിയറ്റ് | 1996 | ബാസ് ലുഹർമാൻ |
ജിൽ ബിൽകോക്ക് |
എൽ.എ. കോൺഫിഡൻഷ്യൽ | 1997 | കർട്ടിസ് ഹാൻസൺ |
പീറ്റർ ഹോണെസ് |
മൗലിൻ റോഗർ | 2001 | ബാസ് ലുഹർമാൻ | ജിൽ ബിൽകോക്ക് |
28 ഡേയ്സ് ലേറ്റർ | 2002 | ഡാനി ബോയൽ |
ക്രിസ് ഗിൽ |
ബ്രൂസ് ആൾമൈറ്റി[6] |
2003 | ടോം ഷഡ്യാക് |
സ്കോട്ട് ഗിൽ |
റെവല്യൂഷനറി റോഡ് |
2008 | സാം മെന്റിസ് |
താരിക് അൻവർ |
സെൻടൂറിയൻ | 2010 | നെയ്‍ൽ മാർഷൽ |
ക്രിസ് ഗിൽ |
ദി കിംഗ്സ് സ്പീച്ച്[7] | 2010 | ടോം ഹൂപ്പർ |
താരിക് അൻവർ |
ദി വുൾഫ് ഓഫ് വാൾസ്ട്രീറ്റ് | 2013 | മാർട്ടിൻ സ്കോർസീസ് |
തെൽമ ഷൂമാക്കർ |
പോൾ ബാംബർഗ്, നിക്ക് പൊള്ളോക്ക്, നെയ്ൽ ഹാരിസ് എന്നിവർ ചേർന്ന് ഒഎൽഇ ലിമിറ്റഡ് 1989 ൽ സ്ഥാപിച്ചു. ഇത് 1994 ൽ ടെക്ട്രോണിക്സ് എന്ന കമ്പനിക്ക് നഷ്ടത്തിനെത്തുടർന്ന് വിറ്റു. 1999 ൽ ഇത് പുതിയതായി തുടങ്ങിയ ലൈറ്റ്‍വർക്സി ഇങ്ക്. ന് വിറ്റു. ഇത് പിന്നീട് ഫെയർലൈറ്റ് ജപ്പാൻ വാങ്ങി. ഇതിനെത്തുടർന്ന് 2004 മെയിൽ ജീ ബ്രോഡ്കാസ്റ്റ് ഇത് വാങ്ങി.[8][9]
{{cite web}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
{{cite web}}
: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)