ഒരു പലസ്തീനിയൻ നയതന്ത്രജ്ഞയാണ് ലൈല ഷാഹിദ് (English: Leila Shahid )
മുനീബ് ഷാഹിദ്, സെറീനെ ഹുസൈനി ഷാഹിദ് എന്നിവരുടെ മകളായി 1949ൽ ലെബനാനിലെ ബെയ്‌റൂത്തിൽ ജനിച്ചു. .[1][2][3] മാതാപിതാക്കൾ പല്‌സ്തീനിലെ ജെറുസലേം സ്വദേശികളാണെങ്കിലും ലെബനാനിൽ പ്രവാസ ജീവിതത്തിനിടയിലാണ് ലൈലയും രണ്ടു സഹോദരിമാരും ജനിച്ചതും വളർന്നതും. ബെയ്‌റൂത്തിലെ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് ആന്ത്രോപോളജിയിലും സൈക്കോളജിയിലും ബിരുദം നേടി. പഠനം ശേഷം 1974 വരെ പലസ്തീൻ അഭയാർത്ഥി ക്യാംപിൽ സേവനം ചെയ്തു.