ലൈല സൂയിഫ് | |
---|---|
ജനനം | 1956 (വയസ്സ് 67–68) |
ദേശീയത | ഈജിപ്ഷ്യൻ |
കലാലയം | കൈറോ യൂണിവേഴ്സിറ്റി |
തൊഴിൽ | മനുഷ്യാവകാശ-വനിതാ അവകാശ പ്രവർത്തക, ഗണിതശാസ്ത്രജ്ഞ. |
സ്ഥാനപ്പേര് | കെയ്‌റോ സർവകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസർ |
ജീവിതപങ്കാളി(കൾ) | അഹമ്മദ് സെയ്ഫ് അൽ-ഇസ്ലാം (മരണം, 2014) |
കുട്ടികൾ | അലാ അബ്ദ് എൽ-ഫത്താഹ് മോന സെയ്ഫ് സന സെയ്ഫ് |
ബന്ധുക്കൾ | അഹ്ദാഫ് സൂയിഫ് (സഹോദരി) |
ലൈല സൂയിഫ് (അറബിക്: ليلى سويف; ജനനം 1956) ഒരു ഈജിപ്ഷ്യൻ മനുഷ്യാവകാശ പ്രവർത്തകയും സ്ത്രീകളുടെ അവകാശ പ്രവർത്തകയും കെയ്‌റോ സർവകലാശാലയിലെ ഗണിതശാസ്ത്രജ്ഞയും പ്രൊഫസറുമാണ്. ഈജിപ്ഷ്യൻ വിപ്ലവകാരി എന്നാണ് അൽ ജസീറ ചാനൽ അവളെ വിശേഷിപ്പിച്ചത്.[1] സഹപ്രവർത്തകനായിരുന്ന അഹമ്മദ് സെയ്ഫ് എൽ-ഇസ്ലാമിന്റെ വിധവയായ അവരുടെ അല അബ്ദുൾ-ഫത്താ, സനാ സെയ്ഫ്, മോന സെയ്ഫ് എന്നീ മൂന്ന് കുട്ടികളും ശ്രദ്ധേയരായ ആക്ടിവിസ്റ്റുകളാണ്:. നോവലിസ്റ്റായ അഹ്ദാഫ് സൂയിഫ് അവളുടെ സഹോദരിയാണ്.
യൂണിവേഴ്സിറ്റി പ്രൊഫസർമാരായ മാതാപിതാക്കളുടെ മകളായി 1956 ലാണ് സൂയിഫ് ജനിച്ചത്.[2] 1972 ൽ കെയ്‌റോയിലെ തഹ്‌രീർ സ്‌ക്വയറിൽ 16 വയസ്സുള്ളപ്പോൾ അവർ തന്റെ ആദ്യത്തെ രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തു.[3]