ലൈലാ ഓ ലൈലാ | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | സന്തോഷ് കോട്ടായി ബിജു ആന്റണി പ്രീത നായർ |
കഥ | സുരേഷ് നായർ |
തിരക്കഥ | സുരേഷ് നായർ |
അഭിനേതാക്കൾ | മോഹൻലാൽ അമല പോൾ സത്യരാജ് ജോയ് മാത്യു രമ്യ നമ്പീശൻ |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | എസ്.ലോകനാഥൻ |
ചിത്രസംയോജനം | ശ്യാം ശശിധരൻ |
സ്റ്റുഡിയോ | ഫൈൻകട്ട് എന്റെർറ്റൈന്മെന്റ്സ്, ആശിർവാദ് സിനിമാസ് |
വിതരണം | മാക്സ്ലാബ് റിലീസ്ട്രൈകളർഎന്റെർറ്റൈന്മെന്റ്സ് ഇന്ത്യൻ മുവീസ്, യു.കെ. |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹ 8 കോടി |
സമയദൈർഘ്യം | 168 മിനിറ്റ് |
2015 മെയ് 14-ന് പുറത്തിറങ്ങിയ മലയാളം ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് ലൈലാ ഓ ലൈലാ. മോഹൻലാൽ നായകവേഷത്തിലും അമല പോൾ നായികാവേഷത്തിലും അഭിനയിച്ച ഈ ചിത്രത്തിന്റെ സംവിധായകൻ ജോഷി ആണ്. ഫൈൻകട്ട് എന്റർടൈൻമെന്റ്സ്, ആശിർവാദ് സിനിമാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മാക്സ് ലാബ് എന്റർടൈൻമെന്റ്സ് ആണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്
ഡെക്കാൻ എക്സ്പോർട്ട് കമ്പനിയിലെ ജീവനക്കാരനായ ജയ്മോഹന് (മോഹൻലാൽ) സ്വന്തംഭാര്യയായ തന്നെപ്പോലും ശ്രദ്ധിക്കാനാവത്തവിധം എന്തുജോലിയാണ് കമ്പനിയിലുള്ളതെന്ന് അഞ്ജലിമേനോൻ (അമല പോൾ) ചോദിക്കുന്നു. തുടർന്ന് ഇരുവരും പിണക്കത്തിലാവുന്നത്തോടെ തന്റെ ജോലിയുടെ രഹസ്യം, ഭാര്യയോടു പറയുവാൻ ജയ്മോഹൻ നിർബന്ധിതനാവുന്നു. അയാളുടെ കമ്പനി, എക്സ്പോർട്ട് കമ്പനിയല്ല മറിച്ച്, രഹസ്യാന്വേഷണവിഭാഗത്തിനുകീഴിലുള്ള ഒരു ചാരസംഘം (സ്പൈ സെൽഗ്രൂപ്പ്) ആണ്. തുടർന്ന്, ഇരുവരുംചേർന്ന് ഒരു ഭീകരാക്രമണത്തെ തടയുന്നതാണ്, ചിത്രത്തിന്റെ ഇതിവൃത്തം
നമ്പർ. | പാട്ട് | പാട്ടുകാർ | 'രചന |
1 | ദിൽ ദീവാനാ | അന്ന കാതറിന വളയിൽ | അന്ന കാതറിന വളയിൽ ,ഗോപി സുന്ദർ |
2 | മർഹബാ മർഹബാ | കെ എസ് ഹരിശങ്കർ | ബി.കെ. ഹരിനാരായണൻ |
3 | മെഹറുബാ മെഹറുബാ | പ്രീതി ബെല്ല | റഖ്വീബ് ആലം |
4 | നനയുമീ മഴ | സിതാര കൃഷ്ണകുമാർ | ജിലു ജോസഫ് |
4 | രാത്രിമുല്ല തൻ | നജീം അർഷാദ് ,രാധിക നാരായണൻ | ബി.കെ. ഹരിനാരായണൻ |