ലോകേഷ് കനഗരാജ് | |
---|---|
ജനനം | [1] [2] | മാർച്ച് 14, 1986
ദേശീയത | ഇന്ത്യൻ |
കലാലയം | പി.എസ്.ജി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് [4] |
തൊഴിൽ(s) | ചലച്ചിത്ര സംവിധായകൻ തിരക്കഥാകൃത്ത് |
സജീവ കാലം | 2015-ഇതുവരെ |
ജീവിതപങ്കാളി | ഐശ്വര്യ (m. 2012) |
കുട്ടികൾ | 2 |
പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് ലോകേഷ് കനഗരാജ്. 2017 - ൽ പുറത്തിറങ്ങിയ മാനഗരം, 2019 - ൽ പുറത്തിറങ്ങിയ കൈതി Actor ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി അഭിനയിപ്പിച്ച് ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ അണിനിരത്തി അനിരുദ്ധ് സംഗീതത്തിൽ റിലീസ് ചെയ്ത വിക്രം എന്ന ചലച്ചിത്രമാണ് അവസാനം റിലീസ് ചെയ്തത്. ദളപതി വിജയിയെ നായകനാക്കി തൃഷയെ നായിക സ്ഥാനത്ത് അവതരിപ്പിച്ചും സഞ്ചയ് ദത്ത് ‚ അർജുൻ സർജ ‚ മലയാള താരം ബാബു ആന്റണി തുടങ്ങിയ വൻ താര നിര അണിനിരക്കുന്ന ലിയോ ആണ് പുതുതായി റിലീസിനിരിക്കുന്ന പടം.
2016 ൽ കാർത്തിക് സുബ്ബരാജ് നിർമ്മിച്ച അവിയൽ എന്ന ഹ്രസ്വചിത്ര സമാഹാരത്തിൽ ലോകേഷ് സംവിധാനം ചെയ്ത കാലം എന്ന ഹ്രസ്വചിത്രവും ഉൾപ്പെട്ടിരുന്നു.
2017 ൽ സുന്ദീപ് കിഷൻ, ശ്രീ, റെജീന കസാന്ദ്ര, മധുസൂധൻ റാവു, ചാർലെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട മാനഗരം എന്ന' ചിത്രത്തിലൂടെയാണ് ലോകേഷ് കനഗരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. [5]
2018 - ന്റെ അവസാനം, മാനഗരത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാറിയർ പിക്ചേഴ്സിനൊപ്പം അടുത്ത ചലച്ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാർത്തി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കൈതി എന്ന ഈ ചലച്ചിത്രം 2019 ഒക്ടോബർ 25 ന് പുറത്തിറങ്ങി.
തുടർന്ന് വിജയ്, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മാസ്റ്റർ എന്ന ചിത്രവും കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായി, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച വിക്രം എന്ന ചിത്രവും ലോകേഷ് സംവിധാനം ചെയ്തു. 2022-ൽ പുറത്തിറങ്ങിയ വിക്രം ഏറ്റവും കൂടുതൽ സാമ്പത്തിക വിജയം നേടിയ ദക്ഷിണേന്ത്യൻ സിനിമകളിലൊന്നാണ്.
ലിയോ ആണ് ലോകേഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചലച്ചിത്രം. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വർഷം | ചലച്ചിത്രം | ഭാഷ | സംവിധാനം | തിരക്കഥ | കുറിപ്പുകൾ |
---|---|---|---|---|---|
2016 | അവിയൽ | തമിഴ് | അതെ | അതെ | ഹ്രസ്വചിത്ര സമാഹാരം |
2017 | മാനഗരം | തമിഴ് | അതെ | അതെ | |
2019 | കൈതി | തമിഴ് | അതെ | അതെ | |
2020 | മാസ്റ്റർ | തമിഴ് | അതെ | അതെ | |
2022 | വിക്രം (ചലച്ചിത്രം) | തമിഴ് | അതെ | അതെ | |
2023 | ലിയോ | തമിഴ് | അതെ | അതെ |