ഇന്ത്യയിലെ ഒരു സോഷ്യലിസ്റ്റ് പാർട്ടി ആണ് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി).[1] ബീഹാർ,കേരളം,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാണ്.ഇത് 2022 മാർച്ച് 20-ന് രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ലയിച്ചു. പാർട്ടിയുടെ കേരള ഘടകം ആർജെഡിയിൽ ചേർന്നില്ലെങ്കിലും. കേരള ഘടകം ജനതാദളിൽ (സെക്കുലർ) ലയിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
നിതീഷ് കുമാർ നയിക്കുന്ന ജനതാ ദൾ (യുണൈറ്റഡ്) ബി.ജെ.പി. നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യംത്തിൽ ചേർന്നതിൽ പ്രതിഷേധിച്ച് ജെ.ഡി.യുവിലുണ്ടായ പിളർപ്പിനെ തുടർന്ന് ശരദ് യാദവ്,എം.പി. വീരേന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ 2018 മേയ് 18ന് ഡൽഹിയിൽ രൂപീകരിച്ചു.[2]
ശരദ് യാദവ് ആണ് പാർട്ടി അധ്യക്ഷൻ. ഡോ. വർഗീസ് ജോർജ്
ജനറൽ സെക്രട്ടറി. എം.വി. ശ്രേയാംസ് കുമാർ കേരളഘടകം അധ്യക്ഷനാണ്.[3]