ലോൺ ചബനോൾ | |
---|---|
ജനനം | Paris, France | 30 ഡിസംബർ 1982
തൊഴിൽ | Actress, artist, model |
സജീവ കാലം | 2013–present |
അറിയപ്പെടുന്നത് | Fading Gigolo The Transporter Refueled Tales of the Walking Dead |
ഫ്രഞ്ച്-അമേരിക്കൻ അഭിനേത്രിയും കലാകാരിയും മോഡലുമാണ് ലോൺ ചബനോൾ (ജനനം 30 ഡിസംബർ 1982 [1] [2] ). [3] ജോൺ ടർതുറോയുടെ കോമഡി സിനിമയായ ഫെയ്ഡിംഗ് ഗിഗോളോ, റൊമാന്റിക് ഡ്രാമ സിനിമയായ തേർഡ് പേഴ്‌സൺ, ആക്ഷൻ ത്രില്ലർ സിനിമയായ ദി ട്രാൻസ്‌പോർട്ടർ റീഫ്യൂവൽഡ്, ഹൊറർ ഡ്രാമ ആന്തോളജി ടിവി സീരീയൽ ടെയിൽസ് ഓഫ് ദ വാക്കിംഗ് ഡെഡ് എന്നിവയിലെ അഭിനയത്തിലൂടെയാണ് ലോൺ കൂടുതൽ അറിയപ്പെടുന്നത്.
ലോൺ ചബനോൾ 1982 ഡിസംബർ 30 ന് ഫ്രാൻസിലെ പാരീസിലാണ് [2] ജനിച്ചത്. [1] [2] അവൾ വിയറ്റ്നാമീസ്, ജർമ്മൻ, ഇറ്റാലിയൻ വംശജയാണ്. [4] അവളുടെ ആദ്യകാലങ്ങൾ കലാകാരൻ ബെർണാഡ് ബിസ്റ്റസിനോടൊപ്പം ആർട്ട് ക്ലാസുകളിൽ പഠിച്ചു. [5] അവൾ എല്ലെ, മേരി ക്ലെയർ തുടങ്ങിയ മാസികകളുടെ കവർഗേളായിട്ടുണ്ട്. [6] 2010-ൽ, ലീ സ്ട്രാസ്ബർഗ് തിയേറ്റർ ആന്റ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ ലോൺ ന്യൂയോർക്കിലേക്ക് പോയി. [6]
ജോൺ ടർതുറോയുടെ കോമഡി ചലച്ചിത്രമായ ഫെയ്ഡിംഗ് ഗിഗോളോയാണ് ലോൺ ആദ്യമായി അഭിനയിച്ച സിനിമ. 2014-ൽ, മില കുനിസിനൊപ്പം തേർഡ് പേഴ്‌സണിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിചു. [7] 2015-ൽ, ദി ട്രാൻസ്‌പോർട്ടർ റീഫ്യൂവൽഡ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ "ഫെമ്മെ ഫാറ്റേൽ" ആയി അവർ അഭിനയിച്ചു. [8] 2022-ൽ, ടെയിൽസ് ഓഫ് ദി വാക്കിംഗ് ഡെഡ് എന്ന ആന്തോളജി സീരീസിന്റെ ആദ്യ ഭാഗത്തിലെ നായികയായി ചബനോൾ ദി വോക്കിംഗ് ഡെഡ് പ്രപഞ്ചത്തിലേക്ക് പ്രവേശിച്ചു. [9]
2015-ൽ, ന്യൂയോർക്ക് സിറ്റിയിൽ [10] മോണിക്ക വാട്ട്കിൻസ് ക്യൂറേറ്റ് ചെയ്ത "ബോൺ ഇൻ ബ്ലൂ" എന്ന സോളോ ആർട്ട് എക്സിബിഷൻ ലോൺ ചബനോൾ നടത്തി. [10] സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ജീവൻ പ്രാപിക്കുന്ന ഫീനിക്‌സിന്റെ ജനനത്തെ ചിത്രീകരിക്കുന്ന ഒരു ഹ്രസ്വ ആനിമേറ്റഡ് ചിത്രം ഈ ഷോയിൽ പ്രദർശിപ്പിച്ചു. "നാംസിസ്" എന്ന ബോഡി ഓഫ് വർക്ക് 2018 ലെ ലോസ് എഞ്ജൽസ് എക്സിബിഷനിൽ അവതരിപ്പിച്ചു, [11] അതിനെതുടർന്ന് മറ്റ് നിരവധി കലാകാരന്മാർക്കൊപ്പം "വിറൈസ്" [12] എന്ന ഗ്രൂപ്പ് ഷോ അവതരിപ്പിച്ചു. 2019-ൽ, തന്റെ ആദ്യത്തെ കുട്ടികളുടെ പുസ്തകമായ ബ്ലൂബൂ പുറത്തിറക്കി, [13]
2020 ഫെബ്രുവരിയിൽ ചബനോളിന് അമേരിക്കൻ പൗരത്വം ലഭിച്ചു. [14]
{{cite web}}
: CS1 maint: unrecognized language (link)
{{cite web}}
: CS1 maint: unrecognized language (link)