ലൗവ്സ് മെസഞ്ചർ | |
---|---|
കലാകാരൻ | Marie Spartali Stillman |
വർഷം | 1885 |
തരം | watercolor basic |
അളവുകൾ | 81.3 cm × 66 cm (32.0 ഇഞ്ച് × 26 ഇഞ്ച്) |
സ്ഥാനം | Delaware Art Museum, Wilmington, Delaware |
മേരി സ്പാർട്ടലി സ്റ്റിൽമാൻ ചിത്രീകരിച്ച പ്രീ-റാഫേലൈറ്റ് ശൈലിയിലെ ഒരു ഇറ്റാലിയൻ നവോത്ഥാന ജലച്ചായാചിത്രമാണ് ലൗവ്സ് മെസഞ്ചർ. ചുവന്ന റോസാപ്പൂവ് തലയിൽ ചൂടി തുറന്ന ജനാലയ്ക്കു മുന്നിൽ നിന്നുകൊണ്ട് കണ്ണുകെട്ടപ്പെട്ട ആഗ്രഹ ദേവനായ കുപിഡിൻറെ ചിത്രത്തിന് ചിത്രത്തയ്യൽ ചെയ്യുന്ന യുവതിക്ക് ഒരു പ്രാവ് പ്രേമലേഖനം കൊണ്ടുവന്നുകൊടുക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.[1][2] തടി സ്റ്റാൻഡിനുമുകളിൽ കടലാസിൽ പകർത്തിയ ചിത്രം 1901-ൽ സാമുവൽ ബാൻക്രോഫ്റ്റ് വാങ്ങി. ഇപ്പോൾ ഡെലാവരേ ആർട്ട് മ്യൂസിയത്തിൽ ആണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.
1848-ൽ വില്യം ഹോൽമാൻ ഹണ്ട്, ജോൺ എവെറെറ്റ് മില്ലെയ്സ്, ഡാന്റെ ഗബ്രിയേൽ റോസെറ്റി തുടങ്ങിയവർ ചേർന്ന് 1848-ൽ സ്ഥാപിച്ച ഇംഗ്ലീഷ് ചിത്രകാരൻമാരുടെയും കവികളുടെയും കലാകാരന്മാരുടെയും ഒരു സംഘടന ആയിരുന്നു പ്രീ-റാഫേലൈറ്റ് ബ്രദേഴ്സ്. ഇതിലെ കലാകാരന്മാർ വികസിപ്പിച്ച ശൈലിയാണ് പ്രീ-റാഫേലൈറ്റ് ശൈലി. പിന്നീട് മധ്യകാലഘട്ടത്തിൽ റോസെറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എഡ്വേർഡ് ബേൺ-ജോൺസ്, ഇരുപതാം നൂറ്റാണ്ടിലെ ജോൺ വില്യം വാട്ടർഹൗസ് പോലുള്ള കലാകാരന്മാരുടെ ഇടയിലേയ്ക്ക് ഈ ശൈലി വ്യാപിപ്പിച്ചു. [3][4]പ്രീ-റാഫേലൈറ്റ് ശൈലിയിലാണ് ലൗവ്സ് മെസഞ്ചർ ചിത്രീകരിച്ചിരിക്കുന്നത്.
ആദ്യകാല പ്രീ-റാഫലൈറ്റ് പെയിന്റിംഗിന്റെയും ഇറ്റാലിയൻ നവോത്ഥാന പെയിന്റിംഗിന്റെയും സ്വാധീനത്തെ ലൗവ്സ് മെസഞ്ചർ പ്രതിഫലിപ്പിക്കുന്നു. ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്ന ചിഹ്നങ്ങൾ, പ്രാവ്, റോസ്, വള്ളിപ്പന്ന, കണ്ണുകെട്ടപ്പെട്ട ആഗ്രഹ ദേവനായ കുപിഡ്, "നിഗൂഢത, വിശ്വസ്തത, നവയൗവനത്തിലെ മനോഹാരിത എന്നിവയെ കാണിക്കുന്നു. വീനസിൻറെ സാന്നിദ്ധ്യം പ്രാവിനെയും റോസിലൂടെയും കാണിക്കുന്നു. ചിത്രത്തിലെ രംഗം വീനസിൻറെ സൗന്ദര്യവും സ്നേഹവും വീനസിൻറെ പുത്രനായ കുപിഡിൻറെ പ്രവചനാതീതമായ ഇന്ദ്രിയതയ്ക്കും ഇടയിലുള്ള സമൃദ്ധിയുടെ ദൃശ്യതീവ്രതക്ക് വഴിയൊരുക്കുന്നു.[5]
1906-ൽ ചിത്രകാരി ചിത്രരചനയെ വിനയത്തോടെ വിവരിക്കുന്നു:
മിസ്റ്റർ ബാങ്ക്ക്രോഫ്റ്റിൻറടുക്കലുള്ള എൻറെ ചിത്രങ്ങളിൽ രസകരമായ ചില കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ചിത്രകലയിൽ നിന്ന് ലഭിക്കുന്ന വിഷയസുഖത്തിന് വേണ്ടി നടത്തിയ തലകളെക്കുറിച്ചുള്ള പഠനമായിരുന്നുവത്. ഞാൻ ഒരു ശൈത്യകാലത്ത് ലൗവ്സ് മെസഞ്ചർ എന്ന ചിത്രത്തെ നിർദ്ദേശിച്ചുകൊണ്ട് പ്രവർത്തിക്കുമ്പോൾ ഒരു സുഹൃത്തിന്റെ സ്റ്റുഡിയോയുടെ ബുൾസ് ഐ ജാലകത്തിൽ മനോഹരമായ ഒരു തല കാണാനിടയായി. ലൗവ്സ് മെസഞ്ചർ ആ മാതൃകയിൽ നിന്ന് കേവലം ഒരു പഠനമായിരുന്നു. സ്കൂളിൽ പഠിക്കുക ആയിരുന്ന എന്റെ മകൾ എഫിയുടെ മുന്നിൽ വച്ച് ചിത്രം പൂർത്തീകരിക്കുക വളരെ പ്രയാസമുള്ള കാര്യമായിരുന്നു. റോമിൽ ആയിരിക്കുമ്പോൾ ഞാൻ ചിത്രത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയപ്പോൾ പശ്ചാത്തലമായി റോമിലെ വില്ല ബൊർഗീസ് ലാൻഡ്സ്കേപ്പ് കൂടി വരച്ചു ചേർത്തു..[6]
ഗ്രീക്ക് വംശജയായ ഒരു ബ്രിട്ടീഷ് പ്രീ-റാഫേലൈറ്റ് ചിത്രകാരിയും ഇറ്റാലിയൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഏറ്റവും മികച്ച വനിതാ കലാകാരിയും ആയിരുന്നു മേരി യൂഫ്രോസിൻ സ്പാർട്ടലി സ്റ്റിൽമാൻ (ഗ്രീക്ക്: Μαρία Ευφροσύνη Σπαρτάλη), പിന്നീട് സ്റ്റിൽമാൻ (10 മാർച്ച് 1844 - 6 മാർച്ച് 1927). അറുപതു വർഷത്തെ കരിയറിൽ, നൂറ്റി അമ്പതോളം സൃഷ്ടികൾ അവർ നിർമ്മിച്ചു. ബ്രിട്ടനിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും ചിത്രകലാ പ്രദർശനത്തിനായി പതിവായി അവർ സംഭാവന നൽകിയിരുന്നു.
ബ്രൗൺ; ബേൺ-ജോൺസ് (ദി മിൽ); ജൂലിയാ മാർഗരറ്റ് കാമറോൺ; റോസെറ്റി (എ വിഷൻ ഓഫ് ഫിയ്യമ്മറ്റ, ഡാന്റേയുടെ ഡ്രീം, ദി ബോവർ മെഡോ); സ്പെൻസർ സ്റ്റാൻഹോപ്പ് എന്നിവരുടെ ചിത്രങ്ങൾക്ക് അവർ മാതൃകയായിരുന്നിട്ടുണ്ട്.
1885-ൽ ലണ്ടനിലെ ഗ്രോസ്വെനോർ ഗാലറിയിൽ ചിത്രകല പ്രദർശനമുണ്ടായിരുന്നു. ഈ ഗാലറി സ്റ്റിൽമാൻ ചിത്രങ്ങളുടെ നിർണായക വഴിത്തിരിവായിരുന്നു. ലവ്സ് മെസഞ്ചർ 1880 കളിൽ പ്രദർശിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.[7]സാമുവൽ ബാൻക്രോഫ്റ്റ്, ജൂനിയർ 1901-ൽ ഈ ചിത്രം വാങ്ങിയിരുന്നു, പിന്നീട് ഈ ചിത്രം ചിത്രകാരിയുടെ മകൾ എഫി (ഇപ്രോസ്സൈൻ) സ്റ്റിൽമന്റെ വീട്ടിൽ കണ്ടിരുന്നു.[8]1935-ൽ ഡെലാവരേ ആർട്ട് മ്യൂസിയത്തിന് (ഫൈൻ ആർട്ടിലെ വിൽമിംഗ്ടൺ സൊസൈറ്റി എന്ന പേരിലാണ് അറിയപ്പെട്ടത്) സംഭാവന ചെയ്യപ്പെടുന്നതിനു മുൻപ് അത് ഫിലാഡൽഫിയയിൽ (1901) പ്രദർശിപ്പിച്ചു. വാഷിംഗ്ടൺ (1977), റിച്ച്മണ്ട് (1982), ന്യൂഹാവൻ (1996) എന്നിവിടങ്ങളിലും ഇത് പ്രദർശിപ്പിച്ചിരുന്നു.[8]