വക്കം അബ്ദുൽ ഖാദർ മൗലവി | |
---|---|
ജനനം | 1873[1] ഡിസംബർ 28 വക്കം ചിറയിൻകീഴ്]], തിരുവനന്തപുരം |
മരണം | [1] | ഒക്ടോബർ 31, 1932
ദേശീയത | ഭാരതീയൻ |
അറിയപ്പെടുന്നത് | സാമൂഹ്യ പരിഷ്കർത്താവ്, സ്വദേശാഭിമാനിയുടെ സ്ഥാപകൻ |
കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും[2][3][4] സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി[5] എന്ന വക്കം അബ്ദുൽ ഖാദർ മൗലവി[6][7]. അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗലവി ആയിരുന്നു[7].
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്ത് 1873-ൽ ജനിച്ചു[7]. മൗലവിയുടെ പിതാവിൻറെ മാതൃകുടുംബം മധുരയിൽനിന്നും തെക്കൻ തിരുവിതാംകൂറിലെ കുളച്ചൽ, കളീക്കരയിൽ വന്ന് താമസിച്ചിരുന്നവരാണ്. ഇദ്ദേഹത്തിന്റെ പിതാവിന്റെ മാതൃകുടുംബം മധുര സുൽത്താനേറ്റിലെ ഒരു ഖാസിയുടെ തലമുറയാണ്. മൗലവിയുടെ മാതാവ് ഹൈദരബാദിൽനിന്നും തിരുവിതാംകൂറിൽ വന്നു താമസമാക്കിയ ഒരു കുടുംബത്തിൽ പെട്ടവരാണ്. ആ കുടുംബത്തിലെ പല അംഗങ്ങളും തിരുവിതാംകൂർ ഗവൺമെന്റിന്റെ പട്ടാളവകുപ്പിൽ ഉദ്യോഗം വഹിച്ചിരുന്നു.
അബ്ദുൽഖാദർ മൗലവി അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേർഷ്യൻ, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി. മുസ്‌ലിംകളുടെ സാമൂഹികോന്നതിക്കും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു[6]. മലയാള പത്രപ്രവർത്തനമേഖലയിൽ അദ്ദേഹത്തിന്റെ സ്വദേശാഭിമാനി പത്രം ശ്രദ്ധേയമായിരുന്നു[6].
1905 ജനുവരി 19ന് സ്വദേശാഭിമാനിപത്രം പുറത്തിറക്കി. ബ്രിട്ടിഷ് കോളനിയായിരുന്ന അഞ്ചുതെങ്ങിൽ നിന്നുമാണ് സ്വദേശാഭിമാനി പത്രവും പ്രസ്സും പ്രവർത്തനം ആരംഭിച്ചത്. ചിറയിൻകീഴ് സ്വദേശി സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യത്തെ പത്രാധിപർ. 1906-ൽ സ്വദേശാഭിമാനിയുടെ പ്രവർത്തനം വക്കത്തേക്കു മാറ്റപ്പെട്ടു. കെ. രാമകൃഷ്ണപിള്ളയെ ആണ് മൗലവി അപ്പോൾ സ്വദേശാഭിമാനിയുടെ പത്രാധിപരായി തിരഞ്ഞെടുത്തത്[6]. 1907-ൽ രാമകൃഷ്ണപിള്ളയുടെ വിദ്യാഭ്യാസസൌകര്യത്തിനുവേണ്ടി അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം സ്വദേശാഭിമാനി തിരുവനന്തപുരത്തേക്കു മാറ്റപ്പെട്ടു. 1910 സെപ്റ്റംബർ 26-ന് രാമകൃഷ്ണപിള്ളയെ സർക്കാർ ഒരു വിളംബരംമൂലം നാടുകടത്തുകയും പ്രസ് കണ്ടുകെട്ടുകയും ചെയ്തു[6]. സർക്കാർ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് 1958-ലാണ് മൗലവിയുടെ അവകാശികൾക്ക് തിരിച്ചുകൊടുത്തത്.
കേരള മുസ്‌ലിം സമുദായത്തിലെ പരിഷ്കർത്താക്കളിൽ ഒരാളായി മൗലവി കണക്കാക്കപ്പെടുന്നു[10], മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെട്ടു[11] മതത്തിന്റെ ആചാരപരമായ വശങ്ങളേക്കാൾ മത-സാമൂഹിക സാമ്പത്തിക വശങ്ങളെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത, സ്ത്രീകളുടെ വിദ്യാഭ്യാസം, മുസ്‌ലിം സമൂഹത്തിൽ അനാചാരങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പ്രചരിപ്പിച്ചു.[12] ഈജിപ്തിലെ മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിദയുടെയും രചനകളിലും, പരിഷ്കരണ പ്രസ്ഥാനത്തിലും സ്വാധീനിക്കപ്പെട്ട[4][13][14][15] മൗലവി അറബി-മലയാളം, മലയാളം ഭാഷകളിൽ അൽ മനാർ മാതൃകയിൽ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു[16][17]. 1906 ജനുവരിയിൽ മുസ്‌ലിം[2], തുടർന്ന് അൽ-ഇസ്‌ലാം[2] (1918), ദീപിക (1931) എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ പ്രസിദ്ധീകരണങ്ങൾ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ചു. മുസ്‌ലിം സമുദായത്തിനിടയിലെ നേർച്ചയുടെയും [[ഉർസ്|ഉറൂസിന്റെയും] ഉത്സവങ്ങളെ അത് എതിർത്തു, അതുവഴി യാഥാസ്ഥിതികവിഭാഗങ്ങളിൽ നിന്ന് എതിർപ്പ് ഉയരുകയും ഈ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് പാപമായി മതവിധി പുറപ്പെടുവിക്കുകയും ചെയ്തു. സാമ്പത്തിക പ്രശ്‌നങ്ങളും വായനക്കാരുടെ അഭാവവും അഞ്ച് ലക്കങ്ങൾക്കുള്ളിൽ അൽ ഇസ്‌ലാം അടച്ചുപൂട്ടാൻ കാരണമായി, പക്ഷേ കേരളത്തിലെ മാപ്പിള മത പരിഷ്കരണത്തിന് ശ്രമിച്ച ആദ്യകാല പ്രസിദ്ധീകരണമായി ഇത് കണക്കാക്കപ്പെടുന്നു. അറബി-മലയാളം ലിപി ഉപയോഗിച്ചാണ് അൽ ഇസ്‌ലാം പ്രസിദ്ധീകരിച്ചിരുന്നതെങ്കിൽ[2], മുസ്‌ലിം, ദീപിക എന്നിവ മലയാളം ലിപിയിൽ തന്നെയായിരുന്നു[11][18][19].
സംസ്ഥാനത്തുടനീളമുള്ള മൗലവിയുടെ പ്രചാരണത്തിന്റെ ഫലമായി, മുസ്‌ലിം വിദ്യാർത്ഥികളുള്ള എല്ലാ സംസ്ഥാന സ്കൂളുകളിലും മഹാരാജാവ് അറബി പഠിപ്പിക്കൽ ആരംഭിക്കുകയും[20] അവർക്ക് ഫീസ് ഇളവുകളും സ്കോളർഷിപ്പുകളും വാഗ്ദാനം ചെയ്യുകയും ചെയ്തു. പെൺകുട്ടികളെ ഫീസ് അടയ്ക്കുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. കുട്ടികൾക്ക് അറബി പഠിക്കാൻ മൗലവി പാഠപുസ്തകങ്ങളും പ്രൈമറി സ്കൂളുകളിൽ അറബി ഇൻസ്ട്രക്ടർമാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു മാനുവലും എഴുതി. മൗലവി തയ്യാറാക്കിയ മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ അറബി അധ്യാപകർക്കായി യോഗ്യതാ പരീക്ഷകൾ ആരംഭിച്ചു. അദ്ദേഹത്തെ ചീഫ് എക്സാമിനർ ആക്കി[21].
ഓൾ തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭ ആരംഭിച്ച് മുസ്‌ലിംകൾക്കിടയിൽ സംഘടിത പ്രവർത്തനം നടത്താൻ അദ്ദേഹം ശ്രമിച്ചു[22]. തിരുവിതാംകൂർ സർക്കാരിന്റെ മുസ്ലീം ബോർഡ് ചെയർമാനായി പ്രവർത്തിച്ചു. കെ.എം. മൗലവി, കെ.എം.സീതി സാഹിബ്, മനപ്പത്ത് കുഞ്ഞുമുഹമ്മദ് ഹാജി എന്നിവരോടൊപ്പം "മുസ്‌ലിം ഐക്യ സംഘം" വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ചു[23]. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ അസോസിയേഷൻ, കൊല്ലം ധർമ്മഭോഷിണി സഭ എന്നിവയുടെ ഉപദേഷ്ടാവായിരുന്നു[അവലംബം ആവശ്യമാണ്].
1931-ൽ അദ്ദേഹം ഇസ്‌ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചു. മകൻ അബ്ദുസ്സലാം മലയാളത്തിലേക്കുള്ള വിവർത്തനത്തിന് മേൽനോട്ടം വഹിക്കുകയും അല്ലാമ ശിബ്‌ലിയുടെ ഉമർ ഫാറൂഖിന്റെ ജീവചരിത്രം രണ്ട് വാല്യങ്ങളായി അൽ ഫാറൂഖ് എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ചെമ്പഴന്തി ഗ്രാമക്കാരനായിരുന്ന ശ്രീനാരായണഗുരുവുമായി ഗാഢബന്ധമുണ്ടായിരുന്നു മൗലവിക്ക്[7]. വീട്ടിലെ പതിവു സന്ദർശകനും അച്ഛന്റെ സുഹൃത്തുമായിരുന്നു നാരായണഗുരു[7]. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും ദൈന്യതയുമാണ് വക്കം മൗലവിയെ പൊതുരംഗത്തേക്കും നവോത്ഥാന പ്രവർത്തനങ്ങളിലേക്കും നയിച്ചത്. പഠിച്ച് സ്വതന്ത്രരാകാനും സംഘടിച്ച് ശക്തരാകാനും നാരായണഗുരുവിന്റെ മാതൃകയിൽ മൗലവി മുസ്‌ലിംകളോട് ആവശ്യപ്പെട്ടു[7].
അബ്ദുൽഖാദർ മൗലവി, ഉദരരോഗം മൂലം 1932-ൽ നിര്യാതനായി.
{{cite news}}
: Check date values in: |accessdate=
and |date=
(help)CS1 maint: unrecognized language (link)
{{cite book}}
: CS1 maint: numeric names: authors list (link)
{{cite book}}
: |first=
missing |last=
(help)
{{cite book}}
: CS1 maint: extra punctuation (link)
{{cite book}}
: CS1 maint: numeric names: authors list (link)