വത്തിക്കാൻ പോസ്റ്റോഫീസ് 1929 മുതൽ തപാൽ സേവനം ആരംഭിക്കുകയും സ്വന്തം തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കുകയും ചെയ്തു. 1929 ഫെബ്രുവരി 11 വത്തിക്കാൻ തപാൽ സേവനത്തിനു തുടക്കമായി. ദിവസത്തിന് ശേഷം ഇറ്റാലിയൻ സർക്കാർ സംഭാവന ചെയ്ത സാധനങ്ങളും ഉപകരണങ്ങളുമായി വത്തിക്കാൻ പോസ്റ്റോഫീസ് പ്രവർത്തിക്കാൻ തുടങ്ങി. ജൂൺ 1 ന് വത്തിക്കാൻ സിറ്റി യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനിൽ അംഗമായി. തുടർന്ന് ജൂലൈ 29 ന് വത്തിക്കാൻ സിറ്റിയും ഇറ്റലിയും ഒരു തപാൽ കരാറിൽ ഒപ്പുവെച്ചു, ഓഗസ്റ്റ് 1 മുതൽ റോം വഴി മെയിൽ റൂട്ടിംഗ് പ്രാബല്യത്തിൽ വന്നു.
1929 ജൂലൈ വരെ വത്തിക്കാൻ തപാൽ ഇറ്റാലിയൻ സ്റ്റാമ്പുകളാണ് ഉപയോഗിച്ചിരുന്നത്. ഓഗസ്റ്റ് ഒന്നാം തിയതി മുതൽ വത്തിക്കാൻ പോസ്റ്റ് ഓഫീസ് ആദ്യ സ്റ്റാമ്പ് ഇറക്കുന്നത്. പയസ് പതിനൊന്നാമൻ മാർപ്പാപ്പയുടെ മുഖചിത്രം, പേപ്പൽ ചിഹ്നങൾ എന്നിവ ആയിരുന്നു; അതിൽ ഇതിന്റെ മൂല്യം വ്യത്യാസപെട്ടിരുന്നു. 24-ാമത്തെ വിശുദ്ധ വർഷത്തോടനുബന്ധിച്ച് 1933 ഏപ്രിൽ 1-ന് വത്തിക്കാൻ അതിന്റെ ആദ്യ നാല് സെമി പോസ്റ്റൽ സ്റ്റാമ്പുകൾ പുറത്തിറക്കി. പേപ്പൽ ചിഹ്നങൾ, സെന്റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാൻ പൂന്തോട്ടം എന്നിവ ഇതിൽ ചിത്രീകരിച്ചിരുന്നു. ഫെബ്രുവരി 10 ന് പയസ് പതിനൊന്നാമന്റെ മരണത്തിന് ശേഷം 1939 ഫെബ്രുവരി 18 മുതൽ, 1929 ലെ പേപ്പൽ സ്റ്റാമ്പുകളിൽ "SEDE VACANTE / MCMXXXIX" (സിംഹാസനം ഒഴിഞ്ഞു കിടക്കുന്ന സമയം)എന്ന് അച്ചടിച്ചു. പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേന്ന് മാർച്ച് 3 വരെ അവ സാധുവായിരുന്നു.
വത്തിക്കാൻ സ്റ്റാമ്പുകൾക്കു ഇന്ന് ലോകത്ത് വലിയ പ്രചാരം ഉണ്ട്. വളരെ കുറച്ചു സ്റ്റാമ്പുകൾ മാത്രമാണ് ഇന്ന് പുറത്തിറക്കുന്നത്. അതിന് ആവിശ്യക്കാർ ധാരാളമുണ്ട്. വത്തിക്കാൻ സിറ്റി സ്റ്റേറ്റിലെ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് ഓഫീസിന്റെ അധികാരത്തിലാണ് വത്തിക്കാൻ സ്റ്റാമ്പുകൾ നിർമ്മിക്കുന്നത്. വത്തിക്കാൻ കൈകാര്യം ചെയ്യുന്ന മെയിലുകളുടെ ഭൂരിഭാഗവും ടൂറിസ്റ്റുകളിൽ നിന്നോ റോമൻ ക്യൂറിയയുടെ ഔദ്യോഗിക സഭകളിൽ നിന്നോ ഉള്ളതാണ്. ഇറ്റാലിയൻ പോസ്റ്റോഫീസിൽ അവിശ്വസിക്കുന്ന നിരവധി റോമാക്കാർ അവരുടെ പ്രധാനപ്പെട്ട കത്തുകൾ പോസ്റ്റുചെയ്യാൻ വത്തിക്കാനിലേക്ക് ആഴ്ചതോറും യാത്ര ചെയ്യുന്നു. ഇറ്റാലിയൻ സ്റ്റാമ്പുകൾ വത്തിക്കാൻ മെയിലിലോ തിരിച്ചോ ഉപയോഗിക്കരുത്.യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ അഭിപ്രായത്തിൽ, “ലോകത്തിലെ ഏറ്റവും മികച്ച തപാൽ സംവിധാനങ്ങളിലൊന്നാണ് വത്തിക്കാൻ പോസ്റ്റോഫീസ്”, “ലോകത്തിലെ മറ്റെല്ലായിടത്തും ഉള്ളതിനേക്കാൾ വത്തിക്കാനിലെ 00120 പോസ്റ്റൽ കോഡിൽ നിന്ന് ഓരോ വർഷവും ഓരോ നിവാസികൾക്കും കൂടുതൽ കത്തുകൾ അയയ്ക്കുന്നു.