വനം പരിസ്ഥിതി മന്ത്രാലയം (ഇന്ത്യ)

ഭാരതസർക്കാറിന്റെ കീഴിലുള്ള ഒരു മന്ത്രാലയമാണ് വനം-പരിസ്ഥിതി മന്ത്രാലയം (Ministry of Environment and Forests (MoEF)). വനം പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രിക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിൽ പ്രധാനസ്ഥാനമാണുള്ളത്. ഇന്ത്യയിലെ പാരിസ്ഥിതിക ആഘാത നിർണയ പഠനങ്ങൾ നടത്തുന്നതിന് വനം പരിസ്ഥിതി മന്ത്രാലയം ഒരു വലിയ പങ്ക് വഹിക്കുന്നു.

ഇന്ത്യയിലെ പരിസ്ഥിതി സംബന്ധമായ വിഷയങ്ങൾ കൈകാര്യംചെയ്യുന്നത് ഈ വകുപ്പാണ്. 2011 ഫെബ്രുവരി 9ന് ദേശീയ ഉദ്യാനങ്ങളിലേയും വന്യജീവി സങ്കേതങ്ങളിലെയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനായുള്ള മാർഗ നിർദ്ദേശങ്ങൾ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയിരുന്നു.[1]

മന്ത്രാലയത്തിന്റെ പ്രധാനലക്ഷ്യങ്ങൾ

[തിരുത്തുക]

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രധാനലക്ഷ്യങ്ങൾ ഇവയാണ്[2]:

  • ഇന്ത്യയിലെ സസ്യജന്തുജാലങ്ങൾ,വനഭൂമി, വനസമ്പത്ത് എന്നിവയുടെ കണക്കെടുപ്പും സംരക്ഷണവും.
  • മലിനീകരണ നിയന്ത്രണം
  • വനഭൂമി നശിച്ചുപോയ പ്രദേശങ്ങളിലെ വനവൽക്കരണം
  • പരിസ്ഥിതി സംരക്ഷണവും വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കലും.

കേന്ദ്ര പരിസ്ഥിതി മന്ത്രിമാർ

[തിരുത്തുക]
കാലം മന്ത്രി
2013-2014 വീരപ്പമൊയ്ലി
2011-2013 ജയന്തി നടരാജൻ
2009-2011 ജയറാം രമേശ്

ഇതും കാണുക

[തിരുത്തുക]

കേരള വനം വന്യജീവി വകുപ്പ്

അവലംബം

[തിരുത്തുക]
  1. http://www.reporteronlive.com/story/6383/index.html
  2. http://envfor.nic.in/modules/about-the-ministry/introduction/

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]